കാശ്മീര്‍ പാകിസ്താന്റെ അവിഭാജ്യ ഘടകം: പാകിസ്താന്‍ പ്രസിഡന്റ്
ഇസ്ലാമാബാദ്: പത്താന്‍കോട് ആക്രമണത്തില്‍ അന്വേഷണം നിര്‍ബന്ധമായ സാഹചര്യത്തില്‍ തര്‍ക്കവിഷയമായ കാശ്മീര്‍ പ്രശ്‌നം വീണ്ടും ഉന്നയിച്ച് പാകിസ്താന്‍ പ്രസിഡന്റ് മമനൂണ്‍ ഹുസൈന്‍. ജമ്മു കാശ്മീര്‍ ഇല്ലാതെ തന്റെ രാജ്യം അപൂര്‍ണമാണ്. സ്വയം ഭരണത്തിനായുള്ള കാശ്മീറിന്റെ അവകാശത്തെ തുടര്‍ന്നും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകളിലൂടെ ഇന്ത്യ-പാകിസ്താന്‍ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പാക് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന. പത്താന്‍കോട് ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഹുസൈന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

പാകിസ്താന്റെ സ്ഥാപക നേതാവായ മുഹമദലി ജിന്നയുടെ വാക്കുകളും പാക് പ്രസിഡന്റ് ഉദ്ധരിച്ചു. ഇംഗ്ലീഷില്‍ പാകിസ്താന്റെ പേരിലെ 'കെ' എന്ന അക്ഷരം കാശ്മീര്‍ എന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications