കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്: ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ്, ഉറച്ച നിലപാടുമായി ഇന്ത്യ

  • By Siniya
Google Oneindia Malayalam News

പത്താന്‍ കോട്: വ്യോമസേനാ കേന്ദ്രത്തിന് നടത്തിയ ഭീകരാക്രമണം നടത്തിയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് സൈന്യത്തോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് ഉപദേഷ്ടാവും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി. ജയ്‌ഷെ മുഹമ്മദിനെതിരെ നടപടി ഉറപ്പാക്കണമെന്നും രാജ്യം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടപടി എടുത്തില്ലെങ്കില്‍ സെക്രട്ടറി തല ചര്‍ച്ചകല്‍ നടക്കില്ലെന്നും ഇന്ത്യ അറിയിച്ചു.

nawaz-shariff

ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാട് തൃപ്തികരമാണെല്ലെങ്കില്‍ മാത്രം ചര്‍ച്ച മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ മാസം 15 ആണ് ഇരുരാജ്യങ്ങളുടെയും സെക്രട്ടറി തല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരത്തെ തെളിവുകല്‍ കൈമാറിയിരുന്നു. ഇപ്പോള്‍ കൈമാറിയിരിക്കുന്നത് ഫോണ്‍ കോളിന്റെ വിവരങ്ങളാണ്.

English summary
pakistan jaishe e muhammad pathankot terror attack nawaz sherif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X