Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനന്ദന്റെ പിസ്റ്റള്‍ പാകിസ്താന്‍ കൈമാറിയില്ല.... ഇന്ത്യക്ക് നല്‍കിയത് വാച്ചും മോതിരവും മാത്രം

ദില്ലി: ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്താന്‍ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അദ്ദേഹത്തെ നിരവധി പരിശോധനകള്‍ക്കും ഇതിനെ തുടര്‍ന്ന് വിധേയനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കെമാറിയതില്‍ നിരവധി പിഴവുകള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ഇന്ത്യ പരാതിപ്പെടുന്നുണ്ട്.

ചില നിര്‍ണായക വിവരങ്ങളുടെ രേഖകളും അഭിനന്ദനില്‍ നിന്ന് പാകിസ്താന്‍ ബലമായി പിടിച്ച് വാങ്ങിയെന്നും സൂചനയുണ്ട്. അഭിനന്ദന്റെ കൈവശമുണ്ടായിരുന്ന എല്ലാ വസ്തുക്കളും പാകിസ്താന്‍ കൈമാറിയിട്ടില്ല. ഇതില്‍ ഇന്ത്യ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവും മാന്യമായിട്ടാണ് പാകിസ്താന്‍ അഭിനന്ദനെ കൈമാറിയതെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം കാര്യങ്ങള്‍ അതിനെ ഇല്ലാതാക്കുന്നതാണ്.

പാകിസ്താന്റെ വാദങ്ങളും

പാകിസ്താന്റെ വാദങ്ങളും

അഭിനന്ദനെ പിടികൂടുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നോ അതെല്ലാം തിരിച്ച് നല്‍കിയെന്നായിരുന്നു പാകിസ്താന്‍ പറഞ്ഞത്. എന്നാല്‍ ഒരു മോതിരവും വാച്ച്, കണ്ണട തുടങ്ങിയ വസ്തുക്കളും മാത്രമാണ് കൈമാറിയത്. നിര്‍ണായകമായ പല കാര്യങ്ങളും പാകിസ്താന്‍ അഭിനന്ദനില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത് കൈമാറിയില്ലെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്.

തോക്ക് കൈമാറിയില്ല

തോക്ക് കൈമാറിയില്ല

അഭിനന്ദന്റെ വിമാനം തകരുന്ന സമയത്ത് ഇയാള്‍ താഴേക്ക് പാരച്യൂട്ടില്‍ ഇറങ്ങുകയായിരുന്നു. ഈ സമയത്ത് അദ്ദേത്തിന്റെ കൈവശം പിസ്റ്റള്‍ ഉണ്ടായിരുന്നു. ഇത് പാകിസ്താന്‍ കൈമാറിയിട്ടില്ല. ഈ തോക്ക് ഉപയോഗിച്ച് അഭിനന്ദന്‍ ചില നാട്ടുകാര്‍ക്ക് നേരെ വെടിവെച്ചിരുന്നു. ഇവര്‍ അഭിനന്ദനെ പിന്തുടര്‍ന്നപ്പോഴായിരുന്നു സംഭവം. പക്ഷേ പാകിസ്താന്‍ ഈ തോക്ക് പിടിച്ചെടുത്തെങ്കിലും ഇന്ത്യക്ക് കൈമാറിയിട്ടില്ല.

ഒപ്പമുണ്ടായിരുന്നത് എന്തൊക്കെ?

ഒപ്പമുണ്ടായിരുന്നത് എന്തൊക്കെ?

അഭിനന്ദന്റെ കൈവശം എന്തൊക്കെ ഉണ്ടായിരുന്നുവെന്നും വ്യോമസേന വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും റൂട്ട് മാപ്പുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇത് വഴി വ്യോമമാര്‍ഗങ്ങളും ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഇത് പാകിസ്താന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്ന് സര്‍വൈവല്‍ കിറ്റാണ്. അടിയന്തര സഹായത്തിന് ഉപയോഗിക്കുന്ന കിറ്റാണ് ഇത്.

രേഖകള്‍ തിരികെ ലഭിച്ചോ?

രേഖകള്‍ തിരികെ ലഭിച്ചോ?

ഇന്ത്യയിലെ നിര്‍ണായക വിവരങ്ങള്‍ അറിയുന്നതിനുള്ള ചില രേഖകള്‍ അഭിനന്ദന്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ ചിലത് പാകിസ്താന്‍ കൈവശപ്പെടുത്തിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ പാകിസ്താന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇവ കൈമാറാത്തതില്‍ ഇന്ത്യക്ക് നീരസമുണ്ട്. അഭിനന്ദന്‍ ഇന്ത്യയിലെത്തിയത് ബാഗുകളോ കിറ്റുകളോ ഇല്ലാതെയാണ്.

യുദ്ധതടവുകാരുടെ പട്ടിക

യുദ്ധതടവുകാരുടെ പട്ടിക

പാകിസ്താന്‍ അഭിനന്ദനെ യുദ്ധതടവുകാരുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 27981 എന്നാണ് അഭിനന്ദന്‍ അറിയപ്പെടുക. എന്നാല്‍ യുദ്ധതടവുകാരനല്ല, ധീരപുത്രനാണ് അഭിനന്ദന്‍ എന്നാണ് ഇന്ത്യ പറയുന്നത്. അതേസമയം അഭിനന്ദന്റെ സാധനങ്ങള്‍ മുഴുവന്‍ കൈമാറാത്ത കാര്യങ്ങള്‍ ഇന്ത്യ പാകിസ്താനെ അറിയിക്കും. പിസ്റ്റള്‍ കൈമാറാന്‍ എന്തായാലും ആവശ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+