കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതികെട്ട് പാകിസ്ഥാന്‍ ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങിയോ? നേട്ടം ഋത്വിക് റോഷന്!!

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് പാകിസ്ഥാന്‍ ഉത്തരവിറക്കിയത്. ഇന്ത്യ പാക് ബന്ധം വഷളായതോടെയായിരുന്നു ഇത്.

  • By Gowthamy
Google Oneindia Malayalam News

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കി. ഇന്ത്യന്‍ സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കും. പുതിയ തീരുമാനം നേട്ടമായിരിക്കുന്നത് ഋത്വിക് റോഷന്‍ നായകനായ കാബില്‍ എന്ന ചിത്രത്തിനാണ്.

നിരോധനം നീക്കിയ ശേഷം പാകിസ്ഥാനില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രമെന്ന നേട്ടമാണ് കാബില്‍ സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാവും ഋത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കറാച്ചിയില്‍ വ്യാഴാഴ്ച രാത്രി 11 മണിക്ക് ചിത്രം റിലീസ് ചെയ്യും. വെള്ളിയാഴ്ച മുതല്‍ പാകിസ്ഥാനിലെ എല്ലാ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

 ആദ്യം കാബില്‍

ആദ്യം കാബില്‍

ഇത് സത്യമാണ്. കാബില്‍ രാത്രി 11 മണിക്ക് കറാച്ചിയില്‍ റിലീസ് ചെയ്യും. നാളെ മുതല്‍ ചിത്രം പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കും- രാകേഷ് റോഷന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

 ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ജനുവരി 31ന് ഇതു സംബന്ധിക്കുന്ന പ്രസ്താവന പാക് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ജനുവരി 26ന് പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

 പിന്നാലെ റയീസ്

പിന്നാലെ റയീസ്

കാബിലിനു പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം റായിസും പാകിസ്ഥാനില്‍ പ്രദര്‍ശനത്തിനെത്തും. അടുത്തയാഴ്ചയാണ് റായീസ് പാകിസ്ഥാന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

 ഋത്വിക് -യാമി

ഋത്വിക് -യാമി

ഋത്വിക് റോഷന്‍, യാമി ഗൗതം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് കാബില്‍. ചിത്രത്തിന്‍റെ ബോക്സോഫീസ് കലക്ഷന്‍ ഇതുവരെ 85 കോടിയാണ്.

 അധോലോക നായകന്‍

അധോലോക നായകന്‍

കിങ്ഖാനെ നായകനാക്കി രാഹുല്‍ ധോലാകിയ സംവിധാനം ചെയ്ത ചിത്രമാണ് റായീസ്. പാകിസ്ഥാന്‍ താരം മഹിറ ഖാനാണ് നായിക. ചിത്രത്തില്‍ അധോലോക നായകനായിട്ടാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്.

 സെപ്തംബറില്‍

സെപ്തംബറില്‍

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് പാകിസ്ഥാന്‍ ഉത്തരവിറക്കിയത്. ഇന്ത്യ പാക് ബന്ധം വഷളായതോടെയായിരുന്നു ഇത്.

കൂടുതലും ഇന്ത്യന്‍ ചിത്രങ്ങള്‍

കൂടുതലും ഇന്ത്യന്‍ ചിത്രങ്ങള്‍

ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക നിരോധനം ഏര്‍പ്പെടുത്തിയത് പാകിസ്ഥാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് വിവരങ്ങള്‍. പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്ന 70 ശതമാനം ചിത്രങ്ങളും ഇന്ത്യന്‍ ചിത്രങ്ങളാണ്. നിരോധനം നീക്കുന്നതോടെ പാകിസ്ഥാന്‍ ബോക്‌സോഫീസ് ഊര്‍ജ്വസ്വലമാകുമെന്നും പാക് സര്‍ക്കാര്‍ പറയുന്നു.

 പാക് താരങ്ങള്‍ക്ക് വിലക്ക്

പാക് താരങ്ങള്‍ക്ക് വിലക്ക്

ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടിത്തിയിരുന്നു. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്ന് താരങ്ങളെ വിലക്കിയത്. ഈ വിലക്ക് തുടരുന്നുണ്ട്.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

അതേസമയം പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നീക്കത്തെ അനുകൂലിച്ചു എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതരെയും പ്രതിഷേധം ശക്തമായി.

English summary
Pakistan has reversed its policy of banning the screening of Indian films.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X