നടിയെ ബലാത്സംഗം ചെയ്ത ' കൈരളി ചാനലിനും ടൈംസിനും വിമര്‍ശനം അങ്ങ് പാകിസ്താനില്‍ നിന്നു വരെ !!
കറാച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനവുമായി പാകിസ്താനിലെ മാസിക. ബലാത്സംഗ വാര്‍ത്തകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്നത് സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ പുനര്‍ചിന്തനം നടത്തണമെന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം പരാമര്‍ശിച്ചിരിക്കുന്നത്. ലേഖനത്തില്‍ കൈരളി ചാനലിനും ടൈംസ് ഓഫ് ഇന്ത്യയ്ക്കും കുറ്റപ്പെടുത്തലുണ്ട്.

പാകിസ്താനില്‍ നിന്നുള്ള ഹെരാള്‍ഡിലാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതിക്ക് കുറ്റപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവം കൈരളിയും ടൈംസും റിപ്പോര്‍ട്ട് ചെയ്ത രീതി ശരിയായില്ലെന്നാണ് ഹെരാള്‍ഡിലെ ലേഖനം വിലയിരുത്തുന്നത്. ഇരു മാധ്യമങ്ങള്‍ക്കുമെതിരെ വാര്‍ത്തയുടെ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നതായും ലേഖനത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബലാത്സംഗ സാധ്യതയും നടിയും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുമെല്ലാം വാര്‍ത്ത കൊടുത്ത കൈരളി ചാനല്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് മാപ്പ് പറഞ്ഞാണ് ചാനല്‍ തടിയൂരിയത്. ആക്രമണം ബലത്സംഗം തന്നെയാണ് എന്ന തരത്തിലായിരുന്നു ടൈംസ് വാര്‍ത്ത. വിവിധ സംഭവങ്ങളിലായി ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നിവയ്ക്കും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.












Click it and Unblock the Notifications