പത്താന്‍കോട്ട് ആക്രമണം; ഇന്ത്യയെ പാകിസ്താനില്‍ തെളിവെടുപ്പിന് അനുവദിച്ചേക്കും
ദില്ലി: ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.
പത്താന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാകിസ്താന്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചേദ്യമുയര്‍ന്നിരുന്നു. അത്തരമൊരു സാഹചര്യത്തിന് അവസരമുണ്ടാകുമെന്നായിരുന്നു മറുപടി. ഇന്ത്യ അത്തരമൊരു അഭ്യര്‍ത്ഥന നടത്തുകയാണെങ്കില്‍ ഞങ്ങള്‍ അത്പ രിഗണിക്കുമെന്നും സര്‍താജ് പറഞ്ഞു.

പാകിസ്താനിലേക്കുള്ള എന്‍ഐഎ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാക് ഹൈകമ്മീഷണര്‍ അബ്ദുള്‍ ബാസിത് നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാമെന്ന് അസീസ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക് അബ്ദുള്‍ ബാസിത് മുന്‍പ് പറഞ്ഞത്.
എന്നാല്‍ മരവിപ്പിച്ച എന്നതിന് റദ്ദാക്കിയെന്നോ ഇനി നടക്കില്ല എന്നോ അര്‍ത്ഥം കല്‍പ്പിക്കേണ്ടതില്ലെന്നും ഇന്ത്യ- പാക് ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍താജ് അസീസ് പറഞ്ഞു. എന്‍ഐഎയുടെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് ബാസിത് പറഞ്ഞിട്ടില്ല. സഹകരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നുമാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും അസീസ് പറഞ്ഞു.












Click it and Unblock the Notifications