ഉത്തര്‍പ്രദേശിലെ മോദി തരംഗം!! ഭയത്തോടെ പാകിസ്ഥാന്‍?
തിരഞ്ഞെടുപ്പിന് ശേഷം പാകിസ്ഥാനോട് ഇന്ത്യയുടെ സമീപനം എന്താകുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
ദില്ലി : ഉത്തര്‍പ്രദേശിലെ മോദി തരംഗത്തില്‍ പാകിസ്ഥാന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. മോദിയുടെ നയങ്ങളിലെ വിജയമാണ് ഉത്തര്‍പ്രദേശില്‍ കണ്ടതെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. നോട്ട് നിരോധനമടക്കമുള്ള കടുത്ത സാമ്പത്തിക നയങ്ങള്‍ കൊണ്ടു വന്നിട്ടും മോദിയെ ജനങ്ങള്‍ കൈവിട്ടിട്ടില്ല. ഉറി ആക്രമണങ്ങള്‍ക്ക് പകരമായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിനും ഇന്ത്യയിലെ ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം പാകിസ്ഥാനോട് ഇന്ത്യയുടെ സമീപനം എന്താകുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക. പാകിസ്ഥാനോടുള്ള അടുത്ത നടപടിക്കായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കുകയായിരുന്നു മോദി സര്‍ക്കാരെന്ന പ്രചരണങ്ങളുമുണ്ട്.

ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ പാക് ബന്ധം വളരെ മോശമായിരുന്നു. മിന്നലാക്രമണം കൊണ്ട് ഇന്ത്യ ഒരു മറുപടി നല്‍കിയെങ്കിലും ഇനിയും കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചനകള്‍. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മിന്നലാക്രമണത്തെയാണ് മോദി പ്രധാന പ്രചരണ ആയുധമാക്കിയത്. ഇതിന് മികച്ച പിന്തുണ തന്നെ ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സമാനമായ നടപടി ഇന്ത്യ തുടരുമോ എന്നാണ് പാകിസ്ഥാന്റെ ആശങ്ക. ദേശീയ തലത്തില്‍ എതിരാളികളില്ലാതായതോടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ ആലോചിക്കേണ്ടിയും വരില്ല. ഇതും പാകിസ്ഥാനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ത്യയ്ക്ക് വെല്ലുവിളിയായ ഭീകരവാദത്തിന് ശക്തമായ മറുപടി ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് സൂചന. അന്തര്‍ ദേശീയ തലത്തില്‍ മോദിക്ക് മികച്ച പിന്തുണയുള്ളതും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഭാഗത്തു നിന്നു മികച്ച പിന്തുണ ലഭിച്ചതോടെ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്നാണ് വിവരം.












Click it and Unblock the Notifications