കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ആശയക്കുഴപ്പമാണ്! രാഹുലിനോട് പാക് മന്ത്രി

Google Oneindia Malayalam News

ഇസ്ലാമാബാദ്/ദില്ലി: കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പാക് മന്ത്രി രംഗത്ത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം ആണെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ എന്നല്ല, ഒരു വിദേശ രാഷ്ട്രവും ഇടപെടേണ്ടതില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധികാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ആശയക്കുഴപ്പം ആണ് എന്നായിരുന്നു പാക് മന്ത്രിയായ ഫവാദ് ഹുസൈന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. യാഥാര്‍ത്ഥ്യത്തോട് കുറച്ച് കൂടി ചേര്‍ന്ന് നില്‍ക്കൂ. ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും പുരോഗമന ചിന്തയുടേയും പ്രതീകമായ താങ്കളുടെ മുതുമുത്തച്ഛനെ പോലെ ഉയര്‍ന്നു നില്‍ക്കൂ- ഇങ്ങനെയായിരുന്നു ഫവാദ് ഹുസൈന്റെ ട്വീറ്റ്.

Rahul gandhi

കേന്ദ്ര സര്‍ക്കാരുമായി തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തുടങ്ങിയിരുന്നത്. എന്നാല്‍ കശ്മീര്‍ എന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നും അതില്‍ പാകിസ്താനോ മറ്റൊരു വിദേശ രാജ്യമോ ഇടപെടേണ്ടതില്ല എന്നും ആയിരുന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

ജമ്മു കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം പാകിസ്താന്‍ പിന്തുണയ്ക്കുന്ന തീവ്രവാദം ആണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതെല്ലാം ആയിരുന്നു പാക് മന്ത്രിയെ പ്രകോപിപ്പിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര നടപടിയെ അതി ശക്തമായി വിമര്‍ശിച്ച വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ വിദേശ ഇടപെടലുകളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല എന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ചെയ്തിരിക്കുന്നത്. കശ്മീരിലെ നടപടിയെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.

English summary
Pakistan Minister against Rahul Gandhi on Kashmir issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X