കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ നീക്കം പാളി; വെച്ചത് ഉണ്ടയില്ലാ വെടി, ഇന്ത്യക്കാരെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ നീക്കം നടത്തുന്ന പാകിസ്താനിലെ ചിലരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യ നടത്തിയ നിരന്തര ശ്രമങ്ങളുടെ വിജയമായിരുന്നു ഇത്. ഇതിന് തിരിച്ചടിയായി പാകിസ്താന്‍ നടത്തിയ നീക്കം തുടക്കത്തിലേ പാളി.

രണ്ട് ഇന്ത്യക്കാരെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രക്ഷാസമിതിയിലെ അഞ്ച് അംഗങ്ങള്‍ എതിര്‍ത്തതോടെ പ്രമേയം പാസാക്കിയെടുക്കാന്‍ സാധിച്ചില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

എതിര്‍ത്തത് അഞ്ച് രാജ്യങ്ങള്‍

എതിര്‍ത്തത് അഞ്ച് രാജ്യങ്ങള്‍

രക്ഷാസമിതിയിലെ അഞ്ച് രാജ്യങ്ങളാണ് പാകിസ്താന്റെ നീക്കം ചെറുത്തത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ പാകിസ്താന്റെ പ്രമേയം തള്ളി. ജര്‍മനിയും ബെല്‍ജിയവും ഒഴിച്ചുള്ള രാജ്യങ്ങള്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാണ്.

രണ്ട് ഇന്ത്യക്കാര്‍

രണ്ട് ഇന്ത്യക്കാര്‍

അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യക്കാരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഗോബിന്ദ പട്‌നായിക്, ദുഗ്ഗിവലസ, അപ്പാജി അന്‍ഗാര എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇതോടെയാണ് പ്രമേയം തള്ളാന്‍ അഞ്ച് രാജ്യങ്ങള്‍ തീരുമാനിച്ചത്.

മതവും രാഷ്ട്രീയവും

മതവും രാഷ്ട്രീയവും

മതവും രാഷ്ട്രീയവും കലര്‍ത്തിയാണ് പാകിസ്താന്റെ നീക്കങ്ങളെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. പാകിസ്താന്റെ നീക്കങ്ങള്‍ തള്ളിക്കളഞ്ഞ രക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് പാകിസ്താന്റെ പുതിയ നീക്കത്തിന് കാരണമെന്ന് ഇന്ത്യ നിരീക്ഷിക്കുന്നു.

Recommended Video

cmsvideo
China's latest incursion bid was deliberate move to provoke India: US intelligence
പാകിസ്താനിലെ ആക്രമണങ്ങള്‍

പാകിസ്താനിലെ ആക്രമണങ്ങള്‍

രണ്ട്് ഇന്ത്യക്കാര്‍ക്കെതിരെ ജൂലൈയിലാണ് പാകിസ്താന്‍ നീക്കം തുടങ്ങിയത്. യുഎന്‍ രക്ഷാസമിതി സ്ഥിരാംഗമായ ചൈനയുടെ പിന്തുണയോടെയായിരുന്നു ഇത്. ബലൂചിസ്താനിലും പെഷാവറിലും നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ രണ്ട് ഇന്ത്യക്കാരാണെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പാകിസ്താന്‍ അറിയിച്ചിരുന്നു.

നാല് ഇന്ത്യക്കാരെ നോട്ടമിട്ടു

നാല് ഇന്ത്യക്കാരെ നോട്ടമിട്ടു

അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന നാല് ഇന്ത്യക്കാര്‍ക്കെതിരെയാണ് പാകിസ്താന്‍ ആദ്യം കരുക്കള്‍ നീക്കിയത്. ഇവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി. അപ്പാജി അന്‍ഗാര കാബൂൡലെ ഒരു ബാങ്കില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറാണ്. 2017ല്‍ ലാഹോറില്‍ നടന്ന സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പാകിസ്താന്റെ ആരോപണം. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ദഗ്ഗിവലസ.

പാക് സംഘത്തെ ഉപയോഗിച്ചെന്ന്

പാക് സംഘത്തെ ഉപയോഗിച്ചെന്ന്

2014ല്‍ പെഷാവറിലെ സൈനിക സ്‌കൂളില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു ഇതിന് പിന്നിലും അന്‍ഗാരക്ക് പങ്കുണ്ടെന്ന് പാകിസ്താന്‍ ആരോപിക്കുന്നു. തെഹ്രീക്കെ താലിബാനില്‍ നിന്ന് വേര്‍പ്പെട്ട ജമാഅത്തുല്‍ അഹ്‌റാര്‍ എന്ന സംഘടനയെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താന്‍ പറയുന്നു. പാകിസ്താന്‍ രാഷ്ട്രീയ നേതാവ് സിറാജ് റയ്‌സാനിക്കെതിരെ നടന്ന ആക്രമണത്തില്‍ ദഗ്ഗിവലസക്ക് പങ്കുണ്ടെന്നും പാകിസ്താന്‍ ആരോപിക്കുന്നു.

ജനപ്രിയ നടിയും മയക്കുമരുന്നില്‍ കുടുങ്ങുമോ? രാഗിണി ദ്വിവേദിയെ വിളിപ്പിച്ചു, സിനിമാ ലോകം ഞെട്ടലില്‍ജനപ്രിയ നടിയും മയക്കുമരുന്നില്‍ കുടുങ്ങുമോ? രാഗിണി ദ്വിവേദിയെ വിളിപ്പിച്ചു, സിനിമാ ലോകം ഞെട്ടലില്‍

English summary
Pakistan move to list two Indians as global terrorists blocked by Five UNSC members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X