കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന റിപോര്‍ട്ട്!! 2000 പാക് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കും

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്ന പാകിസ്താന്‍ പുതിയ സൈനിക നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. 2000ത്തിലധികം പാകിസ്താന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലെ നിയന്ത്രണ രേഖയിലാണ് ഇവരെ വിന്യസിക്കാന്‍ പോകുന്നത്. പാക് സൈനിക നീക്കം സംബന്ധിച്ച് വിവരം ലഭിച്ച ഇന്ത്യന്‍ സൈന്യം കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സൗദിയുടെയും യുഎഇയുടെയും വിദേശകാര്യമന്ത്രിമാര്‍ പാകിസ്താനിലെത്തി തിരിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ആഗോളതലത്തില്‍ ഒറ്റപ്പെട്ട പാകിസ്താന്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ചില സംഘങ്ങള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഒരു ബ്രിഗേഡിന് സമാനം

ഒരു ബ്രിഗേഡിന് സമാനം

ഒരു ബ്രിഗേഡിന് സമാനമായ സൈനിക സംഘത്തെയാണ് പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പുതിയതായി അയക്കുന്നത്. നേരത്തെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച സൈനികര്‍ക്ക് പുറമെയാണിത്. കശ്മീര്‍ വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുന്ന വേളയില്‍ പാകിസ്താന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഗിലെയും കോട്‌ലിയിലെയും

ബാഗിലെയും കോട്‌ലിയിലെയും

ബാഗിലെയും കോട്‌ലിയിലെയും സൈനികരെയാണ് പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നത്. പാകിസ്താനിലെ സമാധാന മേഖലയാണ് ബാഗും കോട്‌ലിയും. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് പുതിയ സൈനിക സംഘത്തെ വിന്യസിക്കുക.

 30 കിലോമീറ്റര്‍ അകലെ

30 കിലോമീറ്റര്‍ അകലെ

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ആയിരിക്കും പാക് സൈന്യം തമ്പടിക്കുക എന്നാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച വിവരം. പാകിസ്താന്‍ സൈന്യത്തിന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സ സൈന്യം അറിയിച്ചു.

Recommended Video

cmsvideo
വിചിത്ര ഭീഷണിയുമായി പാക് ഗായിക | Oneindia Malayalam
ആക്രമണം നടത്തുമോ?

ആക്രമണം നടത്തുമോ?

ഇന്ത്യക്കെതിരെ ആക്രമണം നടത്താനാണോ പാകിസ്താന്റെ നീക്കം എന്ന് വ്യക്തമല്ല. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രകോപനം തുടരുകയാണ് പാകിസ്താന്‍. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുകയും ചെയ്യുന്നുണ്ട്.

തീവ്രവാദ സംഘങ്ങളെയും

തീവ്രവാദ സംഘങ്ങളെയും

സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിന് പുറമെ, തീവ്രവാദ സംഘങ്ങളെയും പാകിസ്താന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഷ്‌കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ വഴി പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും അഫ്ഗാനിലെയും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2000ത്തിലധികം സൈനികര്‍

2000ത്തിലധികം സൈനികര്‍

2000ത്തിലധികം വരുന്ന സൈനിക സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നത്. നിയന്ത്രണ രേഖയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ തമ്പടിക്കുക. മാത്രമല്ല, കശ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷിക്കാനും പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 100 സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങള്‍

100 സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങള്‍

ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത്. ഇതിന് ശേഷം പാകിസ്താന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. 100 സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങളെ നിയന്ത്രണരേഖയില്‍ വിന്യസിച്ചത് രണ്ട ആഴ്ച മുമ്പാണ്.

പത്ത് പേരെ കൊലപ്പെടുത്തി

പത്ത് പേരെ കൊലപ്പെടുത്തി

സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങളെ നിയോഗിച്ച ശേഷം ഇന്ത്യന്‍ കാവല്‍പുരകള്‍ക്ക് നേരെ ആക്രമണം പതിവാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ പത്ത് പാക് സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. ഗുജറാത്തിനോട് അടുത്ത സിര്‍ ക്രീക്ക് മേഖലയിലും പാകിസ്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

അഫ്ഗാനികളെ കൊണ്ടുവരുന്നു

അഫ്ഗാനികളെ കൊണ്ടുവരുന്നു

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്താന്‍ അഫ്ഗാനില്‍ നിന്ന് പാകിസ്താന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ കൂടുതല്‍ ആക്രമണം നടക്കാനാണ് സാധ്യത. ഇതിനുള്ള കോപ്പുകൂട്ടലാണ് പാകിസ്താന്‍ നടത്തുന്നതെന്ന ഇന്ത്യ കരുതുന്നു.

രഹസ്യാന്വേഷണ സംഘങ്ങള്‍ സജീവം

രഹസ്യാന്വേഷണ സംഘങ്ങള്‍ സജീവം

കശ്മീരില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ സജീവമാണ്. പാകിസ്താന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ലക്ഷ്യം. ജയ്‌ശെ മുഹമ്മദ് ഉള്‍പ്പെടെയുള്ള സംഘങ്ങളെ ഉപയോഗിച്ച് കശ്മീരില്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫ് പ്രതിനിധികള്‍ പാകിസ്താനില്‍

ഗള്‍ഫ് പ്രതിനിധികള്‍ പാകിസ്താനില്‍

അതിനിടെ, കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎഇയുടെയും സൗദി അറേബ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ പാകസ്താനിലെത്തിയിട്ടുണ്ട്. മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് പാകിസ്താന്റെ നീക്കം. എന്നാല്‍ ഇന്ത്യക്കെതിരെ സൗദിയോ യുഎഇയോ ഇതുവരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല.

ഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടു

English summary
Pakistan moves 2,000 troops close to LoC- Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X