കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ചലച്ചിത്ര മേളകളിലും പാക് സിനിമകള്‍ക്ക് വിലക്ക്

  • By അക്ഷയ്‌
Google Oneindia Malayalam News

മുംബൈ: മുംബൈ ചലച്ചിത്ര മേളയില്‍ പാക് സിനിമകള്‍ക്ക് വിലക്ക്. അക്കാദമി ഓഫ് മൂവിങ് ഇമോജിന്റെതാണ് തീരുമാനം. ദൈനീക് ജഗ്രാന്‍ എന്ന സംഘടന പാക് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയതോടെയാണ് പാക് സിനിമകള്‍ക്ക് മേളയില്‍ വിലക്കേര്‍പ്പെടുത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.

1958ല്‍ പുറത്തിറങ്ങിയ 'ജഗോ ഹൂവാ സവേര' ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത്. ഈ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവുമായാണ് ദൈനീക് ജാഗ്രന്‍ രംഗത്ത് എത്തിയത്.ഇതോടെ സംഘാടകര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Mumbai Map

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പാക് കലാകാരന്മാരെ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് ഇന്ത്യന്‍ മോഷന്‍ പിക്ച്ചര്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു. പാക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന ആവസ്യവുമായി നവ നിര്‍മ്മാണ്‍ സേനയും രംഗത്ത് വന്നിരുന്നു.

English summary
Pakistan movie ban Mumbai Film Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X