കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ റാലിയില്‍ മോദിയെ വധിക്കും !! ഒപ്പം നിന്നാല്‍ 50 കോടി!! പിന്നില്‍ അവര്‍...ഇന്ത്യ ഞെട്ടി

നമ്പറിന്റെ ഉറവിടം കസാക്കിസ്താനാണെന്നു സ്ഥിരീകരിച്ചു

  • By Manu
Google Oneindia Malayalam News

ഭോപ്പാല്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണി. മോദിയെ വധിക്കുന്ന സംഘത്തിനൊപ്പം നിന്നാല്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് തനിക്കു കോള്‍ വന്നതായി ഒരാള്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ചിലര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും...!!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും...!!!ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും...!!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും...!!!

ശശികല ടീച്ചര്‍ക്ക് എന്ത് 'ബൈബിള്‍' എന്ത് 'ഡാവിഞ്ചി കോഡ്'!!! ഇനിയിപ്പോള്‍ മഹാഭാരതവും!ശശികല ടീച്ചര്‍ക്ക് എന്ത് 'ബൈബിള്‍' എന്ത് 'ഡാവിഞ്ചി കോഡ്'!!! ഇനിയിപ്പോള്‍ മഹാഭാരതവും!

50 കോടി പാരിതോഷികം

മോദിയെ വധിക്കാന്‍ തങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഒപ്പം നിന്നാല്‍ 50 കോടി രൂപ പാരിതോഷികം നല്‍കാമെന്നും പറഞ്ഞ് തന്നെ ചിലര്‍ ഫോണില്‍ വിളിച്ചതായി മധ്യപ്രദേശിലെ സത്‌നയിലുള്ള കുശാല്‍ സോണിയെന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്.

കോള്‍ വന്നത്

+76951219 എന്ന നമ്പറില്‍ നിന്നാണ് തനിക്കു കോള്‍ വന്നതെന്ന് യുവാവ് പോലീസിനു മൊഴി നല്‍കി. പാകിസ്താനില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നാണ് അയാള്‍ തന്നോട് പറഞ്ഞതെന്നും യുവാവ് വെളിപ്പെടുത്തി.

കൊല നടക്കുക

മുംബൈയില്‍ നടക്കുന്ന ഒരു റാലിയില്‍ മോദിയെ വധിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് അവര്‍ പറഞ്ഞതായും കുശാല്‍ പോലീസിനോടു പറഞ്ഞു.

മൂന്നു പേരുള്‍പ്പെടുന്ന സംഘം

മോദിയെ വധിക്കാനുള്ള സംഘത്തില്‍ മൂന്നു പേര്‍ മാത്രമേ ഉണ്ടായിരിക്കൂ. രണ്ടു പേര്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞെന്നും മൂന്നാമനാവാന്‍ താല്‍പ്പര്യമുണ്ടോയെന്ന് അവര്‍ ചോദിച്ചതായും യുവാവ് വെളിപ്പെടുത്തി.

ആദ്യം ഗൗരവത്തിലെടുത്തില്ല

അജ്ഞാതമായ ആ കോള്‍ കുശാല്‍ ആദ്യം അത്ര ഗൗരവമായെടുത്തില്ല. പിന്നീടാണ് സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് തനിക്കു ബോധ്യമായതെന്നും തുടര്‍ന്നു പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നും കുശാല്‍ വ്യക്തമാക്കി.

അന്വേഷണം തുടങ്ങി

സംഭവത്തെക്കുറിച്ച് തങ്ങള്‍ അന്വേഷിക്കുകയാണെന്ന് എസ്പി മിത്‌ലേഷ് കുമാര്‍ പറഞ്ഞു. അതു വ്യാജ കോള്‍ ആയിരുന്നോയെന്നു കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഉറവിടം കസാക്കിസ്താന്‍

കോള്‍ വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍ കസാക്കിസ്താനാണ് ഉറവിടമെന്നു പോലീസ് കണ്ടെത്തി. അക്രമികള്‍ വിളിച്ച കോള്‍ കുശാല്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായും ഇത് തങ്ങള്‍ക്കു കൈമാറിയതായും പോലീസ് അറിയിച്ചു.

English summary
Madhya Pradesh police registered a case against unknown people after a youth in Satna district received a call from a man who allegedly offered him Rs 50 crore to join them in killing Prime Minister Narendra Modi at a rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X