കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദന്തഡോക്ടറുടെ മകൻ പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ്; ഡോ. ആരിഫ് അൽവി...

  • By Desk
Google Oneindia Malayalam News

കറാച്ചി: പാകിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തതായി ഇന്നലെയാണ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രിക്-ഇ-ഇൻസാഫിന്റെ പ്രമുഖ നേതാക്കളിൽ ഒരാളാണ് അറുപത്തിമൂന്നുകാരനായ ആരിഫ് അൽവി.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ല

ഡോ. ആരിഫ് അൽവിക്ക് ഇന്ത്യയുമായി രസകരമായൊരു ബന്ധമുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റുവിന്റെ ദന്ത ഡോക്ടറുടെ മകനാണ് പാകിസ്ഥാന്റെ ഈ പുതിയ പ്രസിഡന്റ്.

ഇന്ത്യൻ ബന്ധം

ഇന്ത്യൻ ബന്ധം

പാർട്ടി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പുതിയ പ്രസിഡന്റിന്റെ ലഘു ജീവചരിത്രത്തിലാണ് ഇന്ത്യൻ ബന്ധത്തെക്കുറിച്ചുള്ള രസകരമായ കാര്യവും ചേർത്തിരിക്കുന്നത്. പിതാവിനെപ്പോലെ തന്നെ ഡോ ആരിഫ് അൽവിയും ദന്തഡോക്ടറാണ്.

ദന്ത ഡോക്ടർ

ദന്ത ഡോക്ടർ

ഡോ. ആരിഫ് അൽവിയുടെ പിതാവായ ഡോ. ഹബീബ് ഉർ റെഹ്മാൻ ഇലാഹി അൽവി ഇന്ത്യാ- പാക് വിഭജനത്തിന് മുൻപ് പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ ദന്തഡോക്ടറായിരുന്നു. ഇരു രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947ൽ കറാച്ചിയ്ൽ വെച്ചായിരുന്നു ആരിഫ് അൽവിയുടെ ജനനം. ഇക്കാര്യങ്ങളും വെബ്സൈറ്റിൽ വിശദീകരിക്കുന്നുണ്ട്.

കത്തുകൾ

കത്തുകൾ

പാകിസ്ഥാനിലേക്ക് കുടിയേറിയതിന് ശേഷവും ഡോക്ടർ അൽവിയും ജവഹർലാൽ ഹെന്റുവും തമ്മിൽ ബന്ധം സൂക്ഷിച്ചിരുന്നു. ഇരുവരും തമ്മിൽ കത്തിടപാടുകൾ നടത്താറുണ്ടായിരുന്നു. പിതാവ് സൂക്ഷിച്ചിരുന്ന ഈ കത്തുകൾ ഇപ്പോൾ ഡോ. ആരിഫ് അൽവിയുടെ കൈവശം ഉണ്ടെന്നും വെബ്സൈറ്റിൽ പറയുന്നു. ജിന്ന കുടുംബവുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ഡോക്ടർ ഹബീബ് ഉർ റെഹ്മാൻ ഇലാഹി അൽവി

 മുൻഗാമികൾ

മുൻഗാമികൾ

ഇതു മാത്രമല്ല ഇന്ത്യയുമായുള്ള പാക് പ്രസിഡന്റിന്റെ ബന്ധം. ഇന്ത്യാ- പാക് വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിപാർത്തതാണ് അൽവിയുടെ കുടുംബം. അൽവിയുടെ മുൻഗാമികളായ മംനൂൺ ഹുസ്സൈയിന്റെയും പർവേഷ് മു,റഫിന്റെയും വേരുകൾ ഇന്ത്യയിലാണുള്ളത്. ഹുസ്സൈയിന്റെ കുടുംബം ആഗ്രയിൽ നിന്നും മുഷറഫിന്റെ കുടുംബം ദില്ലിയിൽ നിന്നും പാകിസ്ഥാനിലെത്തിയവരാണ്.

വൻ വിജയം

വൻ വിജയം

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനാണ് ആരിഫ് അൽവി. എതിർ സ്ഥാനാർത്ഥികളായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ഐസാസ് അഹ്സാൻ, പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ മൗലാന ഫസൽ റഹ്മാൻ എന്നിവരെ പിന്നിലാക്കിയായിരുന്നു അൽവിയുടെ ജയം. 430ൽ 212 വോട്ടുകളും അൽവി നേടി. നിലവിലെ പ്രസിഡന്റായ മംനൂൺ ഹുസൈന്റെ കാലാവധി സെപ്റ്റംബർ എട്ടിനാണ് അവസാനിക്കുന്നത്.

മലപ്പുറത്ത് നവജാത ശിശുവിന്റെ അരുകൊല; ശ്വാസം മുട്ടിച്ചും കഴുത്തറുത്തും, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽമലപ്പുറത്ത് നവജാത ശിശുവിന്റെ അരുകൊല; ശ്വാസം മുട്ടിച്ചും കഴുത്തറുത്തും, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

English summary
pakistan new president arif alvi is son of nehrus dentist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X