കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൺ യാദവ്- ഇന്ത്യൻ സ്ഥാനപതി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് പാകിസ്താൻ,

Google Oneindia Malayalam News

ഇസ്ലാമാബാദ്: ചാരക്കുറ്റം ചുമത്തി പാക് ജയിലിൽ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് ഇന്ത്യൻ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയക്ക് അനുമതി നൽകി പാകിസ്താൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ വധശിക്ഷ വിധിച്ച കുൽഭൂഷണ് ഇന്ത്യൻ അംബാസിഡറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അവസരമൊരുക്കാമെന്നാണ് പാകിസ്താൻ അറിയിച്ചിട്ടുള്ളത്. വിയന്ന കൺവെൻഷനിലെ കോൺസുലർ റിലേഷൻസ് , ഐസിജെ ജഡ്ജ്മെന്റ് എന്നിവ പ്രകാരമാണ്. കുൽഭൂഷണ് കോൺസുലർ ആക്സസ് നൽകാമെന്ന് അറിയിച്ചത്.

ആള്‍ക്കൂട്ട കൊലപാതകം ക്രൂരം, ശിക്ഷിപ്പെടണമെന്ന് ഫട്‌നാവിസ്, മണിക്കൂറുകള്‍ക്കുള്ളില്‍ അത് സംഭവിച്ചുആള്‍ക്കൂട്ട കൊലപാതകം ക്രൂരം, ശിക്ഷിപ്പെടണമെന്ന് ഫട്‌നാവിസ്, മണിക്കൂറുകള്‍ക്കുള്ളില്‍ അത് സംഭവിച്ചു

2017ൽ പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ യാദവിന് ആദ്യമായാണ് പാകിസ്താൻ കോൺസുലർ ആക്സസ് നൽകുന്നത്. പാകിസ്താനോട് നിരവധി തവണ കോൺസുലർ ആക്സസ് ആവശ്യപ്പെട്ടുവെങ്കിലും പാകിസ്താൻ അനൂകൂല നടപടി സ്വീകരിക്കാത്തതിനാൽ ഇന്ത്യ അന്താഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിച്ച ആവശ്യം.

jadhav-156735

മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ ഇറാനിൽ നിന്ന് പാകിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. ഇറാനിൽ ബിസിനസ് ആവശ്യത്തിന് പോയപ്പോഴായിരുന്നു കുൽഭൂഷൺ യാദവിനെ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയുടെ ഹർജിയിൽ വാദം കേട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ തടഞ്ഞുവെച്ചിരുന്നു. കുൽഭൂഷൺ യാദവിന് കോൺസുലർ ആക്സസ് നിഷേധിച്ചത് വിയന്ന കൻവെൻഷന്റെ ലംഘനമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഈ മാസം ആദ്യവും പാകിസ്താൻ കുൽഭൂഷണ് കോൺസുലർ ആക്സസ് നൽകാമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും മുന്നോട്ടുവച്ച ചട്ടങ്ങളിൽ വൈരുദ്ധ്യമുണ്ടായതിനെ തുടർന്ന് ഈ കൂടിക്കാഴ്ച നടന്നിരുന്നില്ല. ഇന്ത്യൻ സ്ഥാപതിയും കുൽഭൂഷണും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പാകിസ്താൻ മുന്നോട്ടുവെച്ച നിർദേശം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ പശ്ചാത്തിലാണ് പാക് നിലപാട്.

English summary
Pakistan offers consular access to Kulbushan Jadhav on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X