കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം രക്ഷിക്കാന്‍ പാകിസ്താന്‍! നാശനഷ്ടങ്ങള്‍ ഇല്ലെന്ന് അവകാശവാദം! ഭയന്ന് വിറച്ച് ചൈനയുമായി ചര്‍ച്ച

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ ആക്രമണത്തിൽ റിലേ പോയി പാകിസ്ഥാൻ

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിയാണ് പാകിസ്താന് ഇന്ത്യ നല്‍കിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തി തന്നെയായിരുന്നു ആക്രമണം. 1971 ലെ സിംല കരാറിന് ശേഷം ആദ്യമായാണ് ഇന്ത്യ പാക് അതിര്‍ത്തി കടക്കുന്നത്.

നീണ്ട 21 മിനുറ്റത്തെ ആക്രമണത്തില്‍ 200 നും300 നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് പാകിസ്താന്‍റെ അവകാശവാദം. അതേസമയം പ്രത്യാക്രമണത്തില്‍ പകച്ച് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിഷയത്തെ നേരിടാന്‍ പാകിസ്താന്‍ ചൈനയുമായി ചര്‍ച്ച ആരംഭിച്ചതായും ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഭയന്ന് വിറച്ച് പാകിസ്താന്‍

ഭയന്ന് വിറച്ച് പാകിസ്താന്‍

പുല്‍വാമ ആക്രണത്തില്‍ ഇന്ത്യയില്‍ നിന്ന് ശക്തമായ തിരിച്ചടി പാക്കിസ്താന്‍ ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നു. ആക്രമണം ഭയന്ന് കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ ആശുപത്രികളോട് സജ്ജരായിക്കാന്‍ സൈനിക നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പുലര്‍ച്ചയോടെ

പുലര്‍ച്ചയോടെ

അതേസമയം പുലര്‍ച്ചെ അതിര്‍ത്തിയില്‍ പാക് സേന സജ്ജമായിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇന്ത്യ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്.

മൂന്ന് ഭീകര കേന്ദ്രങ്ങള്‍

മൂന്ന് ഭീകര കേന്ദ്രങ്ങള്‍

ബാലക്കോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ജെയ്ഷ ഇ മുഹമ്മദ്, ബിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നീ ഭീകരസംഘടനകളുടെ സംയുക്ത പരീശീലന കേന്ദ്രങ്ങളാണ് ആക്രമണത്തില്‍ തകര്‍ത്തത്.
1000 കിലോ സ്ഫോടക ശേഷിയുള്ള ബോംബുകളായിരുന്നു മിറാഷ് യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ചത്.

ആളപായമില്ലെന്ന്

ആളപായമില്ലെന്ന്

ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് വന്ന് ആക്രമണം നടത്തിയെന്ന വിവരം പാകിസ്താന്‍ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. എന്നാല്‍ ആളപായങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പാകിസ്താന്‍റെ അവകാശവാദം.

മടങ്ങിയെന്ന്

മടങ്ങിയെന്ന്

അതേസമയം ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതോടെ പാക് സൈന്യത്തിന്‍റെ വിമാനങ്ങളും തയ്യാറെടുത്തത്തെന്നും എന്നാല്‍ ഇതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങുകയായിരുന്നുവെന്നുമാണ് പാകിസ്താന്‍ അവകാശപ്പെട്ടത്.

യോഗം വിളിച് പാകിസ്താന്‍

യോഗം വിളിച് പാകിസ്താന്‍

എന്നാല്‍ ആക്രമണത്തിന് പിന്നാലെ അ
ടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വ്യോമാക്രമണത്തെ കുറിച്ച് പാകിസ്താനും ചൈനയും ചര്‍ച്ച തുടങ്ങിയതായി ചൈനീസ് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.

ഇമ്രാന്‍ ഖാനുമായി ചര്‍ച്ച

ഇമ്രാന്‍ ഖാനുമായി ചര്‍ച്ച

പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ജപ്പാൻ സന്ദർശനം ഉപേക്ഷിച്ചു.ഇന്ത്യ നിയന്ത്രണ രേഖ ലംഘിക്കുകയാണ് ചെയ്തതെന്ന് ഖുറേഷി പറഞ്ഞു. പ്രതിരോധിക്കാനുള്ള അവകാശം പാകിസ്താനുമുണ്ട്, ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തിയ ശേഷം ഖുറേഷി പറഞ്ഞു.

തെറ്റായ നടപടി

തെറ്റായ നടപടി

ഇന്ത്യന്‍ നീക്കത്തിനെതിരെ പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷെറി റഹ്മാനും ആഞ്ഞടിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനേ ഇത് സഹായിക്കൂ, അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സ്ട്രാറ്റജി

തിരഞ്ഞെടുപ്പ് സ്ട്രാറ്റജി

തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ബിജെപിയുടേയും പ്രധാനമന്ത്രി മോദിയുടേയും തന്ത്രങ്ങള്‍ മാത്രമാണ് ബാലകോട്ടില്‍ നടന്ന ആക്രമണം, തിരഞ്ഞെടുപ്പ് സ്ട്രാറ്റജി എന്ന നിലയില്‍ മാത്രമേ ഇതിനെ കാണാനാകുവെന്നും ഷെറി റഹ്മാന്‍ പ്രതികരിച്ചു.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

അതേസമയം ആഭ്യന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന നിലയിലാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇമ്രാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എല്ലാം നരേന്ദ്ര മോദിയുടെ അറിവോടെ

എല്ലാം നരേന്ദ്ര മോദിയുടെ അറിവോടെ

പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് വ്യോമസേന പാക് അതിർത്തി കടന്ന് ചെന്ന് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് സേനാവൃത്തങ്ങളും അറിയിച്ചുകഴിഞ്ഞു.

English summary
PAkistan on face saving measures, claims no damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X