കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍; കൊടുക്കേണ്ടത് ഈ വ്യക്തിക്ക്...

Google Oneindia Malayalam News

Recommended Video

cmsvideo
നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദനെ വിട്ടയച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജനപ്രീതി വര്‍ധിച്ചിരിക്കുകയാണ്. അടുത്ത സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ഇമ്രാന്‍ ഖാന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.

Imra

തനിക്ക് നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. കശ്മീര്‍ വിഷയം സമാധാനപരമായി പരിഹരിക്കുന്ന വ്യക്തിക്കാണ് പുരസ്‌കാരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നൊബേല്‍ പുരസ്‌കാരം കിട്ടാന്‍ താന്‍ യോഗ്യനല്ല. കശ്മീരികളുടെ അഭിപ്രായത്തിന് അനുസരിച്ച് കശ്മീര്‍ വിഷയം പരിഹരിക്കുന്ന വ്യക്തിക്കാണ് നൊബേല്‍ കൊടുക്കേണ്ടത്. ഉപഭൂഖണ്ഡത്തില്‍ മാനവ വികസനത്തിനും സമാധാനത്തിനും അതുവഴി സാധിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുമായി യുദ്ധത്തിന് വക്കിലായിരുന്നു ഒരാഴ്ച മുമ്പുവരെ പാകിസ്താന്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം സ്വീകരിച്ച നടപടി ഏറെ പ്രശംസിക്കപ്പെട്ടു. യുദ്ധം തുടങ്ങിയാല്‍ ഒരുപക്ഷേ ലോകരാജ്യങ്ങള്‍ ചേരിതിരിഞ്ഞ് പോരടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിടിയിലായ ഇന്ത്യന്‍ സൈനിനെ വിട്ടയച്ച് പ്രശ്‌നം സമാധാനപരമായി പരിഹരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

പാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരുംപാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരും

ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രചാരണം നടക്കുന്നുണ്ട്. നൊബേല്‍ പുരസ്‌കാര സമിതിയോട് മൂന്ന് ലക്ഷം പേരാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടനിലും പാകിസ്താനിലുമാണ് പ്രധാനമായും കാംപയിന്‍ നടക്കുന്നത്. ഇതുസംബന്ധിച്ച് പാക് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരുന്നു.

English summary
Pakistan PM Imran Khan has a candidate in mind for the Peace Nobel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X