കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് നിർബന്ധിച്ചാൽ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകും, മുന്നറിയിപ്പുമായി പാക് പ്രഡിഡന്റ്

Google Oneindia Malayalam News

കറാച്ചി: പാകിസ്താനെ യുദ്ധത്തിന് നിർബന്ധിച്ചാൽ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്താൻ പ്രസിഡന്റ് ആരിഫ് അൽവി. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാകിസ്താൻ ഉചിതമായ മറുപടി നൽകും. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പാക് പ്രസിഡന്റ് പറഞ്ഞു.

രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്; ഗുലാം നബി ആസാദും സീതാറാം യെച്ചൂരിയും രാഹുലിനൊപ്പംരാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്; ഗുലാം നബി ആസാദും സീതാറാം യെച്ചൂരിയും രാഹുലിനൊപ്പം

ഹിറ്റ്ലറുടെ മനോഭാവത്തിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആണവ ഭീഷണി വളരെ ഗുരുതരമാണെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആരിഫ് അൽവി തുറന്നടിച്ചു. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെ ഗൗരവത്തോടെ കാണണം. അന്താരാഷ്ട്ര സമൂഹം ഇതിൽ നടപടിയെടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ നയത്തിൽ ഭാവിയിൽ മാറ്റം വന്നേക്കുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു.

india-pak

പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് പാക് പ്രസിഡന്റ് തർക്ക ഭൂമിയിൽ ഇത്തരമൊരു നീക്കം നടത്താൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും വിമർശിച്ചു. കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാ സമിതിയുടെ പ്രമേയങ്ങളെ ഇന്ത്യ അവഗണിക്കുകയാണ്. താഴ്വരയിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇത് വഴിതെളിക്കുകയെന്നും പാക് പ്രസിഡന്റ് കുറ്റപ്പെടുത്തി.

കശ്മീരിലെ ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പാകിസ്താൻ. ഇന്ത്യയുമായുള്ള നയതന്ത്രസഹകരണം വെട്ടിച്ചുരുക്കുകയും വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്കിരുന്നു.

English summary
Pakistan president against India government on Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X