കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു; പാകിസ്താന് ചുട്ട മറുപടി, അമ്പരന്ന് റഷ്യ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍

Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെ പ്രകോപനത്തില്‍ ഇന്ത്യയുടെ അപ്രതീക്ഷിത മറുപടി. ഷാങ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) യോഗത്തിലാണ് സംഭവം. ഇന്ത്യയുടെ നീക്കം അംഗ രാജ്യങ്ങളെ ശരിക്കും ഞെട്ടിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത യോഗത്തിലാണ് സംഭവം.

പാകിസ്താന്റെ പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ് യോഗത്തില്‍ ഉപയോഗിച്ചതാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ച് അജിത് ഡോവല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

എസ്‌സിഒ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗമായിരുന്നു വേദി. മേഖലയുടെ സുരക്ഷയായിരുന്നു അജണ്ട. റഷ്യയാണ് അധ്യക്ഷത വഹിച്ചിരുന്നത്. യോഗത്തില്‍ ചട്ട വിരുദ്ധമായി പാകിസ്താന്‍ അവരുടെ പുതിയ ഭൂപടം ഉപയോഗിക്കുകയായിരുന്നു. ഈ ഭൂപടം ഇന്ത്യയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ല.

അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു

അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു

അധ്യക്ഷത വഹിച്ചിരുന്ന റഷ്യന്‍ പ്രതിനിധിയുമായി സംസാരിച്ച ശേഷം ഇന്ത്യന്‍ പ്രതിനിധിയായിരുന്ന അജിത് ഡോവല്‍ ഇറങ്ങിപ്പോരുകയായിരുന്നു. വെര്‍ച്വല്‍ മീറ്റിങ് ആണ് നടന്നത്. പാകിസ്താന്റെ പ്രകോപനമാണ് എല്ലാത്തിനും കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യയുടെ പ്രതികരണം

റഷ്യയുടെ പ്രതികരണം

പാകിസ്താന്റെ നടപടി പ്രകോപനപരമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്റെ പുതിയ ഭൂപടം റഷ്യ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം റഷ്യന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോലായ് പത്രുഷേവ് വിശദീകരിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഭൂപടത്തിലെ വിവാദം

ഭൂപടത്തിലെ വിവാദം

കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഗുജറാത്തിന്റെ ചില ഭാഗങ്ങളും പാകിസ്താന്റേതാണെന്ന് അവകാശപ്പെടുന്നതാണ് ഭൂപടം. കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന്റെ ആദ്യ വാര്‍ഷികത്തലേന്ന് ആണ് പാകിസ്താന്‍ പുതിയ ഭൂപടം ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.

പങ്കെടുത്തവര്‍

പങ്കെടുത്തവര്‍

എസ്‌സിഒയില്‍ എട്ട് രാജ്യങ്ങളാണ് അംഗങ്ങള്‍. ചൈന, ഇന്ത്യ, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, പാകിസ്താന്‍, താജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍. ഇന്ത്യയുടെയും ചൈനയുടെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തതാണ് ഇത്തവണ റഷ്യയില്‍ നടക്കുന്ന ഈ സമ്മേളനം ഏറെ ചര്‍ച്ചയാക്കിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹുഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹു

English summary
Pakistan projects their new controversial map in SCO meet; India walks out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X