കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ച തീവ്രവാദികളെ പാകിസ്താൻ അതിർത്തിയിലേക്ക് തള്ളിവിടുന്നു;റിപബ്ലിക് ചാനൽ റിപ്പോർട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി; ലോകം കൊറോണയ്ക്കെതിരെ പോരാടുന്നതിനിടയിലും പാകിസ്താൻ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റിപ്പോർട്ട്. പാകിസ്കാൻ കൊറോണ വൈറസ് ബാധിതരായ തീവ്രവാദികളെ കാശ്മീർ അതിർത്തിയിലേക്ക് കയറ്റി വിടുന്നതായി റിപബ്ലിക് ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് ബാധിച്ച തീവ്രവാദികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനും അവരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ പോരാടാനും പാക് സൈന്യം തീവ്രവാദ സംഘങ്ങളുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 തീവ്രവാദികളെ തള്ളിവിടുന്നു

തീവ്രവാദികളെ തള്ളിവിടുന്നു

കൊവിഡ് സ്ഥിരീകരിച്ച നിരവധി തീവ്രവാദികളെ കാശ്മീർ താഴ്വരയിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ ഒരുങ്ങുന്നുന്നുവെന്ന് കശ്മീരിലെ സുരക്ഷാ ഏജൻസികൾകൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം തീവ്രവാദികളെ താഴ്വരയിലേക്ക് അയയ്ക്കുന്നതിൽ പാകിസ്ഥാൻ സൈന്യം വിജയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 രോഗം ബാധിച്ചിട്ടുണ്ടെന്ന്

രോഗം ബാധിച്ചിട്ടുണ്ടെന്ന്

കശ്മീർ താഴ്‌വരയിൽ അടുത്തിടെ നുഴഞ്ഞ് കയറിയ ലഷ്കർ-ഇ-തൊയിബ തീവ്രവാദികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന മറ്റ് ചില തീവ്രവാദികൾക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയ്ക്കെതിരെ ആക്രമം നടത്താൻ പദ്ധതി ഒരുക്കുന്നത്.

 സിന്ധ് പ്രവിശ്യയിൽ

സിന്ധ് പ്രവിശ്യയിൽ

പാകിസ്താനിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയ സിന്ധ് പ്രവിശ്യയിൽ നിന്ന് ലഷ്കർ-ഇ-തൊയിബ അടുത്തിടെ കേഡർമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. സംഘ തലവൻ ഹാഫിസ് സയീദ് തന്നെ നേരിട്ടാണ് റിക്രൂട്ടിങ്ങ് പ്രവർത്തനങ്ങൾ നടത്തുന്നത്.

 കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് സ്ഥിരീകരിച്ചു

രോഗികളെ ഇന്ത്യയിലേക്ക് അയക്കുക വഴി ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം രോഗം ബാധിച്ച സ്വന്തം പൗരൻമാരെ യാതൊരു ചെലവും ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാനും ലക്ഷ്യം വെച്ചാണ് നീക്കം എന്ന് സുരക്ഷ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ കൊവിഡ് ബാധിതരുടെ എണ്ണം 2708 ആയിട്ടുണ്ട്.

 പാക് സൈന്യത്തിനും

പാക് സൈന്യത്തിനും

ഏപ്രിലിൽ 2 ന് ആറ് പേർ അടങ്ങുന്ന തീവ്രവാദ സംഘം കുപ്വാര ജില്ലയിലെ അതിർത്തി നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇവർ പാകിസ്താനിലെ ക്യാമ്പുകളിൽ കഴയുന്നത് പാക് സൈന്യത്തിനും ഭഷണിയാണെന്നും ഇതിനോടകം തന്നെ 600 ഓളം പാകിസ്താൻ ജവാൻമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫുംവിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫും

രാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനംരാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനം

'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്

English summary
Pakistan pushing terrorists into kashmir border; republic channel report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X