കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഈദ് മധുരം വേണ്ടെന്ന് പാകിസ്താന്‍

Google Oneindia Malayalam News

വാഗാ: ഈദ് ദിനത്തില്‍ ഇന്ത്യ നല്‍കിയ മധുരം പാകിസ്താന്‍ നിരസിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാഗാ അതിര്‍ത്തിയിലാണ് സംഭവം. ഇന്ത്യന്‍ ജവാന്‍ നല്‍കിയ മധുരപലഹാരം സ്വീകരിയ്ക്കാന്‍ പാക് പട്ടാളക്കാരന്‍ തയ്യാറായില്ല. ആശംസകള്‍ കൈമാറുന്ന പതിവും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

Wagah Border

എല്ലാവര്‍ഷവും ഈദ് ദിനത്തില്‍ മധുരം കൈമാറലും ആശംകള്‍ അര്‍പ്പിക്കലും നടന്നുപോരുന്നതാണ്. എന്നാല്‍ കുറച്ച് ദിവസമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ് ഇത്തവണ കാര്യങ്ങള്‍ മാറിമറിയാന്‍ കാരണമായത്.

മധുരം കൈമാറല്‍ നടന്നില്ലെന്ന കാര്യം ബിഎസ്എഫ് ഡെപ്യബൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എംഎഫ് ഫറൂഖി തന്നെ തുറന്ന് പറഞ്ഞു. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തി രക്ഷാ സേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മധുരം കൈമാറുന്ന കാര്യം തീരുമാനിയ്ക്കാറുള്ളത്. ഇത്തവണയും ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും പാകിസ്താനില്‍ നിന്ന് അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 23 ന് ആയിരുന്നു പാകിസ്താന്‍ ദിനം. അന്ന് പാക് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അതിര്‍ത്തിയില്‍ മധുരം കൈമാറിയിരുന്നു.

English summary
With ceasefire violations increasing border tension between India and Pakistan along the Line of Control in Jammu, no exchange of sweets and greetings took place between both sides on the occasion of Eid on Saturday at the international border check post at Wagah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X