അവകാശവാദത്തിന് പിന്നാലെ വീഡിയോ: പാക് സൈന്യം തകര്‍ത്തത് ഇന്ത്യന്‍ പോസ്റ്റുകള്‍!! തെളിവുകൾ ഇങ്ങനെ
ദില്ലി: അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദത്തിന് പിന്നാലെ ഇന്ത്യന്‍ പോസ്റ്റുകൾ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പാകിസ്താൻ. പാക് സൈനിക വക്താവ് മേജർ ജനറല്‍ അസിഫ് ഗഫൂര്‍ ആണ് ട്വിറ്ററില്‍ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജനങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ വെടി വെയ്പിനുള്ള തിരിച്ചടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.
നിയന്ത്രണ രേഖയിൽ അഞ്ച് ഇന്ത്യൻ സൈനികരെ വധിച്ചുവെന്നും ഇന്ത്യൻ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചുവെന്നും അവകാശപ്പെട്ട് പാകിസ്താന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നുവെങ്കിലും പാക് വാദം കള്ളമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം രംഗത്തെത്തുകയും ചെയ്തു. ശനിയാഴ്ച പാക് സൈന്യം വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചതോടെ അതിർത്തിയിൽ ശക്തമായ വെടിവെയ്പുണ്ടായിരുന്നു.

നിയന്ത്രണ രേഖയിൽ വെടിനിർത്തല്‍ കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികരെ വധിച്ചുവെന്നും ജമ്മു കശ്മീരിലെ ടാറ്റ പാനി - കൃഷ്ണഗാട്ടി സെക്ടറിലായിരുന്നു ആക്രമണമെന്നും പാക് സൈന്യം അവകാശപ്പെട്ടിരുന്നു. ഇന്ത്യ ഇത് നിഷേധിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകൾ പാക് സൈന്യം തകർക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് വീഡിയോയുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ സൈനിക പോസ്റ്റുകളാണോ തകർന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘനങ്ങൾ പതിവായതോടെ പാകിസ്താൻ നേരത്തെയും ഇത്തരത്തിൽ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
പാകിസ്താന്‍റെ വാദം തള്ളിയ ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തുവെന്നുമായിരുന്നു പാക് സൈന്യത്തിന്‍റെ അവകാശവാദം. ഇന്ത്യന്‍ സൈന്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാക് ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റതായും സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്.
Ref PR285/17
— Maj Gen Asif Ghafoor (@OfficialDGISPR) June 3, 2017
Video clip showing destruction of Indian posts on LOC by Pak Army in response to unprovoked Indian firing on innocent citizens. pic.twitter.com/ceErT8KzlC












Click it and Unblock the Notifications