വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുത്: ഇന്ത്യയോട് പാകിസ്താന്, തൊട്ടുപിന്നാലെ പാക് പ്രകോപനം!
ദില്ലി: ഇന്ത്യന്‍ സൈന്യത്തോട് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആവശ്യപ്പെട്ട് പാകിസ്താന്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് പാക് സൈന്യം ഇന്ത്യയോട് നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. എന്നാല്‍ പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സ്കൂളുകളിലെ കൂട്ടികള്‍ കുടുങ്ങിക്കിടന്നിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന പാകിസ്താന്റെ അഭ്യര്‍ത്ഥന ഇന്ത്യ കൃത്യമായി പാലിച്ചതിന് ശേഷമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം.
പാക് അധിനിവേശ കശ്മീരില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മില്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വന്‍ പ്രതിഷേധങ്ങളാണുയരുന്നത്. പാക് അധിനിവേശ കശ്മീരില്‍ പാക് സര്‍ക്കാരിനെതിരെയും വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. പാക് സൈന്യം നിയന്ത്രണ രേഖക്ക് സമീപത്തേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും എത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. ജമ്മു കശ്മീരിലെ ബാലക്കോട്ട്, മെന്ദാര്, സെക്ടറുകളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. കശ്മീകരിരെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ട് പ്രദേശവാസികള്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റിരുന്നു.

പാകിസ്താന് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. കശ്മീരിലെ താങ്ദ്ഗര്, കെരാന്‍ സെക്ടറുകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശത്തെ ക്യാമ്പുകളാണ് തകര്‍ത്തത്. ആറോ ഏഴോ പാക് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യന്‍ സൈനിക മേധാവിയുടെ സ്ഥിരീകരണം. എന്നാല്‍ ഭീകര ക്യാമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പാകിസ്താന് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് പാകിസ്താന് വിദേശികളായ ഒരു സംഘം നയതന്ത്ര ഉദ്യോഗസ്ഥരെ നിയന്ത്രണ രേഖയിലെത്തിച്ചത്. നിയന്ത്രണ രേഖ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി ഗൗരവ് അലുവാലിയയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ പാക് ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ചെയ്തത്.
-
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ












Click it and Unblock the Notifications