കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുത്: ഇന്ത്യയോട് പാകിസ്താന്‍, തൊട്ടുപിന്നാലെ പാക് പ്രകോപനം!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യത്തോട് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആവശ്യപ്പെട്ട് പാകിസ്താന്‍. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് പാക് സൈന്യം ഇന്ത്യയോട് നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. എന്നാല്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സ്കൂളുകളിലെ കൂട്ടികള്‍ കുടുങ്ങിക്കിടന്നിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന പാകിസ്താന്റെ അഭ്യര്‍ത്ഥന ഇന്ത്യ കൃത്യമായി പാലിച്ചതിന് ശേഷമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം.

സർജിക്കൽ സ്ട്രൈക്ക്: 6-10 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് സൈനിക മേധാവി, 3 ക്യാമ്പുകൾ തകർത്തുസർജിക്കൽ സ്ട്രൈക്ക്: 6-10 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് സൈനിക മേധാവി, 3 ക്യാമ്പുകൾ തകർത്തു

പാക് അധിനിവേശ കശ്മീരില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മില്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വന്‍ പ്രതിഷേധങ്ങളാണുയരുന്നത്. പാക് അധിനിവേശ കശ്മീരില്‍ പാക് സര്‍ക്കാരിനെതിരെയും വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. പാക് സൈന്യം നിയന്ത്രണ രേഖക്ക് സമീപത്തേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും എത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. ജമ്മു കശ്മീരിലെ ബാലക്കോട്ട്, മെന്ദാര്‍, സെക്ടറുകളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്. കശ്മീകരിരെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ട് പ്രദേശവാസികള്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റിരുന്നു.

indian-army-15663561

പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. കശ്മീരിലെ താങ്ദ്ഗര്‍, കെരാന്‍ സെക്ടറുകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശത്തെ ക്യാമ്പുകളാണ് തകര്‍ത്തത്. ആറോ ഏഴോ പാക് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യന്‍ സൈനിക മേധാവിയുടെ സ്ഥിരീകരണം. എന്നാല്‍ ഭീകര ക്യാമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് പാകിസ്താന്‍ വിദേശികളായ ഒരു സംഘം നയതന്ത്ര ഉദ്യോഗസ്ഥരെ നിയന്ത്രണ രേഖയിലെത്തിച്ചത്. നിയന്ത്രണ രേഖ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി ഗൗരവ് അലുവാലിയയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ പാക് ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ചെയ്തത്.

English summary
Pakistan requests Indian Army to not violate ceasefire, starts firing at Poonch civilian areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X