• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്

 • By Aami Madhu
cmsvideo
  Pakistan is planning to attack India | Oneindia Malayalam

  ശ്രീനഗര്‍: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടി പാകിസ്താന്‍. രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കെതിരെ വന്‍ നീക്കത്തിനാണ് ശ്രമം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ വസീറിസ്ഥാൻ പ്രദേശത്ത് നിന്ന് 10,000 തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതി ഐ‌എസ്‌ഐ ആവിഷ്കരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്.

  എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

  അതിര്‍ത്തിയില്‍ വന്‍ ഭീകരാക്രമണം നടത്തുകയാണ് പാക് ലക്ഷ്യം. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക കാമ്പുകള്‍ തുടങ്ങിയെന്നും ഐബി മുന്നറിയിപ്പ് നല്‍കിയതായി ദേശീയ മാധ്യമമായ സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

   അതിര്‍ത്തിയില്‍ ഭീകര ക്യാമ്പുകള്‍

  അതിര്‍ത്തിയില്‍ ഭീകര ക്യാമ്പുകള്‍

  കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ പിന്നാലെ ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ പ്രകോപനം തുടരുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിര്‍ത്തി പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് ഐഎസ്ഐയുടെ നേതൃത്വത്തില്‍ പാകിസ്താന്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അധീന കാശ്മീരില്‍ പ്രത്യേകം ക്യാമ്പുകള്‍ സജ്ജമാക്കിയാണ് ഐഎസ്ഐയുടെ പ്രവര്‍ത്തനം.

   പരിശീലനം നല്‍കുന്നു

  പരിശീലനം നല്‍കുന്നു

  ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് ഈ ഭീകരവാദി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി ക്യാമ്പില്‍ ചേരുന്ന യുവാക്കള്‍ക്ക് ആയുധ പരിശീലനങ്ങളും ഇവിടെ നല്‍കി വരുന്നുണ്ട്. ആഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് പിന്നാലെ തന്നെ ജെയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നീ സംഘടനകള്‍ പാകിസ്താന്‍റെ സഹായത്തോടെ അതിര്‍ത്തികളില്‍ ഭീകരാക്രമണത്തിനായുള്ള പരിശീല ക്ലാസുകള്‍ നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

   ലക്ഷ്യം സമുദായിക സംഘര്‍ഷം

  ലക്ഷ്യം സമുദായിക സംഘര്‍ഷം

  നിയന്ത്രണ രേഖ കടന്ന് ജമ്മുവിലെത്തി ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍ ആക്രമിക്കാനാണ് ഈ ക്യാമ്പുകളിലെ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതുവഴി പ്രദേശത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് കൂടാതെ ഇന്ത്യന്‍ യുവാക്കളെ സുരക്ഷാ സേനയ്ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

   ഹിസ്ബുള്‍ ഭീകരന് ചുമതല

  ഹിസ്ബുള്‍ ഭീകരന് ചുമതല

  ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിനും ഭീകാരാക്രമണങ്ങള്‍ നടത്തുന്നതിനും ഹിസ്ബുള്‍ കമാന്‍റര്‍ ഷംസീര്‍ ഖാനെയാണ് പാകിസ്താന്‍ സൈന്യം ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. ഷംസീര്‍ ഖാന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബർ അവസാന വാരത്തിലോ ഒക്ടോബർ തുടക്കത്തിലോ ജമ്മു കശ്മീർ വഴി പുതുതായി പരിശീലനം ലഭിച്ച തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ഏജന്‍സി പറയുന്നു.

   18 ഭീകര ക്യാമ്പുകള്‍

  18 ഭീകര ക്യാമ്പുകള്‍

  അതിര്‍ത്തിയില്‍ 18 ഭീകര ക്യാമ്പുകൾ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. മൻ‌ഷെറ, കോട്‌ലി, എ -3 എന്നിവിടങ്ങളിലാണ് ഇവിയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. മൻഷേരയ്ക്ക് കീഴിൽ ബാലകോട്ട്, ഗർഹി, ഹബീബുള്ള, ബാത്രാസി, ചെറോ മണ്ഡി, ശിവായ് നള, മസ്‌ക്കാര, അബ്ദുല്ല ബിൻ മസൂദ് എന്നിവിടങ്ങളിലും ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

   പാക് സൈന്യം

  പാക് സൈന്യം

  തീവ്രവാദികള്‍ക്ക് പുറമെ ബാഗ്, കോട്‌ലി മേഖലയില്‍ രണ്ടായിരത്തോളം സൈനികരുടെ മറ്റൊരു ബ്രിഗേഡും പാക് നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ഈ പാകിസ്ഥാൻ സൈനികര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നില്ലേങ്കിലും ഇന്ത്യൻ സൈന്യം അവരുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് സൂചന.

  എസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാം

  മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യത്തിൽ വിളളൽ; 2014ലെ കണക്ക് നിരത്തി ബിജെപി, 160ൽ കുറയില്ല

  English summary
  Pakistan's 10000 terrorist targets India report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more