കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറ്റ് സേന എത്തിയത് രണ്ടും കല്‍പ്പിച്ച്: പിടിച്ചെടുത്തത് ക്യാമറയും മാരകായുധങ്ങളും

ജൂണ്‍ 22നുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ബാറ്റ് സേനാഗംത്തിന്‍റെ മൃതദേഹം സൈന്യം ലോക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ ദിവസം നുഴ‍ഞ്ഞു കയറാന്‍ ശ്രമിച്ച പാക് ബാറ്റ് സേനയെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. വന്‍ ആയുധശേഖരവുമായെത്തിയ സംഘത്തിന്‍റെ പക്കല്‍ ഹെഡ് ബാന്‍ഡ് ക്യാമറ, പിച്ചാത്തി എന്നീ സാമഗ്രികള്‍ എന്നിവയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാറ്റ്സേന ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കത്തികളാണ് കരുതിയിരുന്നതെന്നും സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ കരുതിയിരുന്നതെന്നുമാണ് സൂചന. സൈന്യത്തിന്‍റെ അവസരോചിതമായ ഇടപെടല്‍ മൂലം ബാറ്റ് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുകയായിരുന്നു.

പൂഞ്ച് സെക്ടറില്‍ ബാറ്റ് സേനയുടെ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഒരു ബാറ്റ് സേനാംഗത്തെയും ഇന്ത്യന്‍ സൈന്യ വധിച്ചിരുന്നു. മറാഠാ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ ജാദവ് സന്ദീപ് സര്‍ജിറാവു, മാനം സല്‍വാന്‍ ബല്‍ക്കു എന്നിവരാണ് വാരമൃത്യു വരിച്ചത്. വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് കൊല്ലപ്പെട്ട ബാറ്റ് സേനാംഗത്തിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. ജൂണ്‍ 22നുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ബാറ്റ് സേനാഗംത്തിന്‍റെ മൃതദേഹം സൈന്യം ലോക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

സുഖ്മയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, നില ഗുരുതരം!! സുഖ്മയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, നില ഗുരുതരം!!

 kashmr-

നിയന്ത്രണ രേഖയില്‍ നിന്ന് 600 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടന്ന ബാറ്റ് സേനാംഗമാണ് സൈന്യത്തിന്‍റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത്. കടന്ന ഇയാളില്‍ നിന്ന് എകെ 47 തോക്ക്, 3 മാഗ്സിനുകള്‍, 2 ഗ്രനേഡ്, ഹെഡ് ബാന്‍ഡ് ക്യാമറ, വസ്ത്രങ്ങള്‍ നിറഞ്ഞ ബാഗ്, കത്തി എന്നിയവാണ് കണ്ടെടുത്തത്. നേരത്തെ പാക് സൈന്യം ഇന്ത്യ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ ബാറ്റ് സേനാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

English summary
The Pakistani Border Action Team (BAT) members were armed with 'special daggers' and 'headband cameras' to mutilate and record the attack on the Indian Army patrol party+ after entering 600 meters across the LoC in Jammu and Kashmir's Poonch district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X