പൂഞ്ചിൽ കൊല്ലപ്പെടുത്തിയ പോർട്ടറുടെ തലയറുത്ത് പാക് സൈന്യം കൊണ്ടുപോയി! മറുപടി നൽകുമെന്ന് ഇന്ത്യ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരില് ഒരാളുടെ തല പാക് സൈന്യം അറുത്ത് മാറ്റിക്കൊണ്ട് പോയതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് നിയന്ത്രണ രേഖയില്‍ രണ്ട് പേര് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാളുടെ തല പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അറുത്ത് കൊണ്ട് പോയതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാക് സൈന്യത്തിന്റെ ക്രൂരതയ്ക്ക് മറുപടി നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവണെ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലാണ് സാധാരണക്കാരായ രണ്ട് പേര് കൊല്ലപ്പെട്ടത്. ഗുല്‍പൂര്‍ സെക്ടറിലെ കസലിയന് ഗ്രാമത്തില്‍ നിന്നുളള 28കാരനായ മുഹമ്മദ് അസ്ലം, 23കാരനായ അല്‍ത്താഫ് ഹുസൈന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അസ്ലമിന്റെ തല അറുത്ത് മാറ്റുകയും ശരീരം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ പാക് പിടിയിലായ സൈനികരുടെ തലയറുത്ത് മാറ്റുകയും മൃതശരീരം വികൃതമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹത്തോട് പാകിസ്താന് ഈ ക്രൂരത കാണിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ആയിട്ടുളള സൈനികര്‍ ഒരിക്കലും ഇത്തരത്തില്‍ മൃഗീയമായി പെരുമാറുകയില്ലെന്നും സൈനികപരമായ രീതിയില്‍ തന്നെ ഇതിന് മറുപടി നല്‍കുമെന്നും കരസേന മേധാവി വ്യക്തമാക്കി.
കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരുടേയും മൃതദേഹങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമ്പോഴാണ് ഒരാള്‍ക്ക് തല ഇല്ലെന്ന് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുകയും വെള്ളിയാഴ്ച വൈകിട്ട് തന്നെ സംസ്ക്കാരം നടത്തുകയും ചെയ്തു. പാക് ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. പാകിസ്താന്റെ ഭീരുത്വം നിറഞ്ഞ ഈ നടപടിക്ക് എപ്പോള്‍ മറുപടി നല്‍കുമെന്നും ഒരു തലയ്ക്ക് പകരം പത്ത് തല എപ്പോള്‍ എടുക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications