കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജൗരിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ജവാന് വീരമൃത്യു, പ്രതിഷേധമറിയിച്ച് ഇന്ത്യ!!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഒരു സൈനികന് വീരമൃത്യു. രജൗരി ജില്ലയിലണ് സംഭവം. പ്രകോപനമൊന്നുമില്ലാതെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. നൗഷേര സെക്ടറിലെ ലാം മേഖലയിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. രാത്രി ഒരു മണിയോടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. ഹവീല്‍ദാറാണ് കൊല്ലപ്പെട്ട സൈനികന്‍. അതേസമയം ഇന്ത്യന്‍ ശക്തമായി തന്നെ തിരിച്ചടിച്ചു. കുറച്ച് നേരം കൂടി വെടിവെപ്പ് നടന്നെന്നും സൈന്യം അറിയിച്ചു.

1

അതേസമയം കശ്മീരിലെ തന്നെ നഗ്രോട്ടയില്‍ തീവ്രവാദ സംഘവും സുരക്ഷാ സേനയും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. നാല് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. അതിര്‍ത്തിയില്‍ വലിയൊരു ആക്രമണത്തിന് എത്തിയതായിരുന്നു ഈ തീവ്രവാദികള്‍. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെയെത്തിയത്. പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് ഈ നാല് തീവ്രവാദികളും കശ്മീരില്‍ എത്തിയത്. ജെയ്‌ഷെയുടെ കമാന്‍ഡര്‍മാരായ മുഫ്തി റൗഫ് അസ്ഗര്‍, ക്വാറി സരാര്‍ എന്നിവരുമായി ഇവര്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു.

തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന ജിപിഎസ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. കശ്മീരില്‍ അക്രമവും സ്‌ഫോടന പരമ്പരയും അഴിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതേസമയം വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കളുടെ ശേഖരവും തീവ്രവാദികള്‍ക്കുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെ സഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. ഇന്ത്യയെ ലക്ഷ്യമിട്ട് നിരവധി ചാവേറുകള്‍ അതിര്‍ത്തിയിലൂടെ കൊണ്ടുവരുന്നുണ്ടെന്ന് ഇന്റലിജന്‍സ് വിവരങ്ങളുണ്ട്. ഇക്കാര്യം സൈന്യം സൂചിപ്പിക്കുന്നുണ്ട്.

നഗ്രോട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ ദില്ലിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളെ കശ്മീര്‍ താഴ്‌വരയിലേക്ക് കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ ഒളിവിലാണെന്ന് സൈന്യം പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സജീവമാണ്. എന്നാല്‍ ഇയാള്‍ ആരാണെന്ന് പോലുള്ള വിവരങ്ങള്‍ ലഭ്യമല്ല. എവിടെയോ ഒളിച്ചിരിക്കുകയോ, അതല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനം ഇയാള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Recommended Video

cmsvideo
India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses

English summary
pakistan's ceasefire violation in kasmhir, one army personnel killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X