ഇന്ത്യയെ ആണവയുദ്ധത്തിന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രിയുടെ പാന്റ്‌സ് അഴിഞ്ഞുവീണു
ദില്ലി: ഉറി ആക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ പാക് പ്രതിരോധമന്ത്രിയുടെ പാന്റ്‌സ് അഴിഞ്ഞുവീണു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പാന്റ്‌സ് അഴിഞ്ഞുവീഴുന്ന രംഗം കാണാം.
വലിയൊരു വെടിശബ്ദത്തിന്റെ അകമ്പടിയോടെയാണ് പാന്റ്‌സ് അഴിഞ്ഞുവീഴുന്നത്. ആസിഫ് കാറിനടുത്തേക്ക് ഒരു അതിഥിക്കൊപ്പം പോകുമ്പോഴായിരുന്നു പാന്റ്‌സ് അഴിഞ്ഞുവീഴുന്നതായി കാണുന്നത്. സെക്യൂറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരെയും സമീപത്ത് കാണാം.

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ സോഷ്യമീഡിയ ഉപയോക്താക്കളാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഇത്രയും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടും ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമോ വിശദീകരണമോ പുറത്തുവന്നിട്ടില്ല.
ഉറി ആക്രമണത്തിനുശേഷം ഇന്ത്യയ്‌ക്കെതിരെ ആണവആയുധം പ്രയോഗിക്കുമെന്നതുള്‍പ്പെടെയുള്ള പ്രകോപനപരമായ പരാമര്‍ശം നടത്തിയ ആളാണ് പ്രതിരോധമന്ത്രി. ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ മന്ത്രിക്ക് സ്വന്തം പാന്റ്‌സ്‌പോലും സംരക്ഷിക്കാന്‍ കഴിയാത്തയാളാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോള്‍.












Click it and Unblock the Notifications