കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഹൈക്കമ്മീഷണര്‍ ഉടന്‍ ഇന്ത്യയിലേയ്ക്കില്ല!! പാക് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്ത്..

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ക്കിടെ ഇന്ത്യയിലെ ഇന്ത്യയിലെ പാക് ഹൈമ്മീഷണര്‍ ഉടന്‍ മടങ്ങിവരില്ലെന്ന് റിപ്പോര്‍ട്ട്. പാക് ഹൈക്കമ്മീഷണറെ ചര്‍ച്ചയ്ക്കായി ഇന്ത്യയിലേക്ക് വിളിച്ചപ്പോഴാണ് ഉടന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങില്ലെന്ന വിവരം ലഭിച്ചത്. പാകിസ്താനില്‍ നിന്നും മുതിര്‍ന്ന പാക് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താന്‍ തിരിച്ചുവിളിച്ച പാക് ഹൈമ്മീഷണര്‍ സൊഹൈല്‍ മുഹമ്മദ് അടുത്ത ആഴ്ചയോടെ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തുമെന്ന് കരുതിയ ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നതാണ് പാകിസ്താനില്‍ നിന്ന് പുറത്തുവന്ന വിവരം.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പാക് ഹൈക്കമ്മീഷണറെയും മറ്റ് പാക് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഉപദ്രവിക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇന്ത്യയിലേയ്ക്ക് മ‍ടങ്ങിവരികയുള്ളൂവെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതികൂലമായ സാഹചര്യത്തില്‍ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍‌ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പാക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യാ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ മാര്‍ച്ചില്‍ ഇന്ത്യയില്‍ വച്ച് നടക്കുന്ന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ നിന്ന് പാകിസ്താന്‍ വിട്ടുനിന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മാര്‍ച്ച് 19,20 തിയ്യതികളിലാണ് ഡബ്ല്യൂടിഒ യോഗം. പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചതോടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താനില്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചും ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ പാകിസ്താനില്‍ വച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട് തകര്‍ക്കുകയും ലാപ്ടോപ്പ് മോഷ്ടിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു.

 പാക് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു

പാക് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു


പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയോടെ പാകിസ്താന്‍ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചിരുന്നു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് ഇതോടെ പാകിസ്താനിലേയ്ക്ക് മടങ്ങിപ്പോയിട്ടുള്ളത്. ദില്ലിയില്‍ വച്ച് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച് പാകിസ്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് തിരിച്ചുവിളിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് സുരക്ഷയില്ലെന്ന് വാദം

രാജ്യത്ത് സുരക്ഷയില്ലെന്ന് വാദം

പാകിസ്താന്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതില്‍ അസ്വാഭാവിക ഒന്നുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശത്തെ ഓഫീസിലുള്ള ഉദ്യോഗസ്ഥരും എംബസികളും തമ്മില്‍ നടക്കുന്ന പതിവ് നടപടികളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ചാനലുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു സ്വാഭാവിക നടപടി മാത്രമാണെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയില്‍ വെച്ച് പാക് നയതന്ത്ര പ്രതിനിധികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കം. അതേ സമയംഇന്ത്യയില്‍ വച്ച് പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമമുണ്ടായെന്ന പാകിസ്താന്റെ പരാതിയോട് ഇന്ത്യ നേരത്തെ തന്നെ ഇന്ത്യ പ്രതികരിച്ചിരുന്നു. പാകിസ്താനില്‍ വച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്കും പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താനെ അറിയിക്കുകയും ചെയ്തുു. ഇതിനെല്ലാം പുറമേ ഇന്ത്യയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താനെ അറിയിക്കുകയും ചെയ്തിരുന്നു.

 ഇന്ത്യയ്ക്ക് പാക് ഭീഷണി

ഇന്ത്യയ്ക്ക് പാക് ഭീഷണി

ദില്ലിയില്‍ തിരക്കുള്ള റോ‍ഡില്‍ വച്ച് പാക് ഹൈക്കമ്മീഷണറുടെ വാഹനം ത‍ടഞ്ഞുനിര്‍ത്തി അപമാനിക്കുകയായിരുന്നു വെന്നാണ് പരാതി. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വാഹനം പിന്തുടര്‍ന്ന് ഡ്രൈവറെ ആക്രമിച്ചുവെന്നാണ് പാകിസ്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബാംഗങ്ങളും അപമാനിക്കപ്പെട്ടതോടെ പുറത്തുവന്നതോടെ പാക് മാധ്യമങ്ങള്‍ വ്യാപകമായി സംഭവത്തിന്റേതെന്ന പേരില്‍ വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യ ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക് നയന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഇന്ത്യ വിടുമെന്ന് ഭീഷണി മുഴക്കിയതായി പാക് ദിനപത്രം ദി ഡോണും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 നടപടിയെടുക്കുന്നതില്‍ പരാജയം

നടപടിയെടുക്കുന്നതില്‍ പരാജയം



ഇന്ത്യയില്‍ വെച്ച് പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് പാക് നടപടി. സംഭവത്തില്‍ പരാതിയുമായി ഇന്ത്യയിലെ പാക് ഹൈമ്മീഷന്‍ നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് നേരെയുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യ പ്രശ്നത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതിയാണ് വിദേശകാര്യ ഓഫീസ് വക്താവ് ചൂണ്ടിക്കാണിക്കുന്നത്. തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പാക് ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അപമാനിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയും പാകിസ്താനെതിരെ ആരോപണമുന്നയിച്ചിരുന്നു.

<strong>പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവരെല്ലാം മടിയന്മാര്‍: വശങ്ങളിലേയ്ക്ക് കാലിട്ടിരിക്കുന്നവര്‍ ആകര്‍ഷണീയര്‍!! ഇരിപ്പിന്റെ രീതി നിങ്ങളോട് പറയുന്ന പത്ത് കാര്യങ്ങള്‍ </strong>പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവരെല്ലാം മടിയന്മാര്‍: വശങ്ങളിലേയ്ക്ക് കാലിട്ടിരിക്കുന്നവര്‍ ആകര്‍ഷണീയര്‍!! ഇരിപ്പിന്റെ രീതി നിങ്ങളോട് പറയുന്ന പത്ത് കാര്യങ്ങള്‍

English summary
Pakistan's high commissioner to India, called back for a meeting + to discuss diplomatic tensions, won't be returning any time soon, a senior source in Islamabad told The Express Tribune.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X