കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍ഐ ചമഞ്ഞെത്തി വിവാഹം: വിവാഹ മോചനവും നാടുവിടലും,പാക് ഐഎസ്ഐയുടെ പുതിയ തന്ത്രം പൊളി‍ഞ്ഞു!

ഇന്ത്യന്‍ പേരുകളിലുള്ള സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ ഹണിട്രാപ്പില്‍പെടുത്തിയതിന് പിന്നാലെയാണ് ചാരസഘടനയുടെ പുതിയ തന്ത്രം

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബില്‍ ക്രമസമാധാന നില തകരാറിലാക്കാന്‍ പാക് ഐഎസ്ഐയുടെ ഗൂഡ തന്ത്രങ്ങള്‍. പ്രവാസികളായ യുവാക്കളെക്കൊണ്ട് പഞ്ചാബിലെ യുവതികളെ വിവാഹം കഴിപ്പിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കുകയാണ് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ നീക്കം. ഇതിനായുള്ള തന്ത്രങ്ങള്‍ പാക് ഐഎസ്ഐ മെനഞ്ഞ് നടപ്പിലാക്കുന്നതായി ഇന്ത്യയില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ പേരുകളിലുള്ള സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ ഹണിട്രാപ്പില്‍പെടുത്തിയതിന് പിന്നാലെയാണ് ചാരസഘടനയുടെ പുതിയ തന്ത്രം.

ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍: സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍! ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍: സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍!

പഞ്ചാബിയ്ക്ക് പുറമേ പ്രാദേശിക ഭാഷ നന്നായി സംസാരിക്കാനറിയുന്ന ചാരന്മാരെ ഉപയോഗിച്ച് സ്ത്രീകളെ വിവാഹം കഴിപ്പിക്കുകയും അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ ക്രമസമധാന നില തകരാറിലാക്കുകയുമാണ് പാക് ഐഎസ്ഐയുടെ നീക്കം. ഇത്തരത്തില്‍ പരിശീലനം നല്‍കിയ ചാരന്മാരെയാണ് ചാരസംഘടന ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നത്.

 ഖലിസ്താന്‍ ഭീകരര്‍

ഖലിസ്താന്‍ ഭീകരര്‍

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്താന്‍ ഭീകരരെയാണ് ഐഎസ്ഐ ഈ ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. പ്രവാസി ഇന്ത്യക്കാരെന്ന് അവകാശപ്പെടുന്ന ഇവര്‍ക്ക് വിവിധ വിദേശ രാജ്യങ്ങളുടെ പൗരത്വവും ഉണ്ടയാരിക്കും. എന്നതിനാല്‍ ഇത്തരക്കാര്‍ എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടാറില്ല.

 ആസ്ട്രിയന്‍ ചാരന്‍

ആസ്ട്രിയന്‍ ചാരന്‍

പാക് ചാരനായ അഹ്സുന്‍ ഉല്‍ ഹഖ് കഴിഞ്ഞ ഒക്ടോബര്‍ 12ന് ജലന്ദറില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ആസ്ട്രിയന്‍ പാസ്പോര്‍ട്ടാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

 അതിര്‍ത്തി വഴി

അതിര്‍ത്തി വഴി

നേപ്പാളിലെത്തുന്ന ചാരന്മാര്‍ പഞ്ചാബ് വഴി ഉത്തര്‍പ്രദേശിലേയ്ക്ക് കടക്കുന്നുവെന്നും ഫേസ്ബുക്ക് വഴി തങ്ങളുടെ ഇരകളെ കണ്ടെത്തുന്നുവെന്നും അവരുമായി ബന്ധം സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും എന്‍ആര്‍ഐ കളെന്ന് പരിചയപ്പെടുത്തിയാണ് ഇത്തരക്കാര്‍ ബന്ധം സ്ഥാപിക്കുന്നത്.

വിവാഹാഭ്യാര്‍ത്ഥന

വിവാഹാഭ്യാര്‍ത്ഥന

ചാരന്മാര്‍ നേരിട്ടെത്തി സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്തി വിവാഹം കഴിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്നുവരുന്നത്. 2011ല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബല്‍ വീന്ദര്‍ കൗറിനെയാണ് ഇത്തരത്തില്‍ അഹ്സാന്‍ ഉല്‍ ഹഖ് ഉപയോഗപ്പെടുത്തിയത്. മുകുന്ദ്പൂര്‍ സ്വദേശിയാണ് ബല്‍വീന്ദര്‍ കൗര്‍. 2012ല്‍ ജലന്ദറിലെത്തിയ അഹ്സാന്‍ സിഖ് യുവതിയെ വിവാഹം ചെയ്തിരുന്നു.

 അ‍ഞ്ച് തവണ ഇന്ത്യയില്‍

അ‍ഞ്ച് തവണ ഇന്ത്യയില്‍

2012 മുതല്‍ 2017 വരെയുള്ള കാലയളവിനുള്ളില്‍ അ‍ഞ്ച് തവണ പഞ്ചാബ് സന്ദര്‍ശിച്ച ഇയാള്‍ മൂന്ന് മാസത്തെ വിസയിലാണ് പ‍ഞ്ചാബിലെത്തിയിരുന്നത്. ഇത് നവംബര്‍ 29 വരെ വാലിഡിറ്റിയുള്ളത്. ആഗസ്റ്റ് 30 നാണ് ജലന്ദറിലെത്തിയത്.

 പോലീസ് പിടിയില്‍

പോലീസ് പിടിയില്‍

വിവാഹ മോചിതനായ അഹ്സാന്‍ ഉല്‍ ഹഖ് ആസ്ട്രിയന്‍ യുവതിയെ വിവാഹം കഴിച്ച ശേഷം പാകിസ്താനില്‍ നിന്ന് സൗദിയിലേയ്ക്ക് കുടിയേറിയത്. വിവാഹത്തിന് ശേഷം ആസ്ട്രിയന്‍ പൗരത്വം സ്വന്തമാക്കിയ ഇയാള്‍ 2009ല്‍ വിവാഹമോചിതനായി. തുടര്‍ന്ന് ഐപിസി 419, 471 വകുപ്പുകള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഇന്ത്യയില്‍ നിന്ന് അറസ്റ്റിലായത്. സിക്ക് യുവതിയെ വിവാഹം ചെയ്ത ഇയാള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്വന്തമാക്കുകയും ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ജലന്ദറില്‍ ഭൂമി വാങ്ങുകയും ചെയ്തിരുന്നു.

 ഇന്ത്യയിലെത്താന്‍ മാര്‍ഗ്ഗങ്ങള്‍

ഇന്ത്യയിലെത്താന്‍ മാര്‍ഗ്ഗങ്ങള്‍

പ‍ഞ്ചാബിലെത്തി ഇന്ത്യന്‍ യുവതികളെ വിവാഹം കഴിച്ച രണ്ട് ചാരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജലന്ദര്‍, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്. 2010 ആഗസ്റ്റ് 21 ന് മുഹമ്മദ് അസ്ലമിനേയും രജൗലയേയും അറസ്റ്റ് ചെയ്തിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴി പ‍ഞ്ചാബിലെത്തി കച്ചവടം നടത്തിവരികയായിരുന്നു ഇരുവരും.

 ബന്ധം സ്ഥാപിച്ച് നീക്കം

ബന്ധം സ്ഥാപിച്ച് നീക്കം

ആദ്യം സ്ത്രീകളുമായി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്ന സംഘം വിവാഹം കഴിയ്ക്കുകയും അത് വഴി ഇന്ത്യന്‍ രേഖകള്‍ സ്വന്തമാക്കുകയും പാക് ചാര സംഘടനയ്ക്ക് പ്രവര്‍ത്തിക്കുന്നതുമാണ് ഇവരുടെ രീതി.

English summary
Pakistan's ISI has found a novel way to snoop on and disturb the law and order situation in Punjab, which involves sullying the sacred bond of marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X