കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങാത്തത് ഐഎസ്ഐ അനുവദിക്കാത്തതിനാല്‍!! വെളിപ്പെടുത്തല്‍ സഹോദരന്‍റേത്!!

ദാവൂദിന്‍റെ സഹോദരന്‍ ഇബ്രാഹിം കസ്കറാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്

Google Oneindia Malayalam News

മുംബൈ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങാത്തത് പാക് ഐഎസ്ഐ അനുവദിക്കാത്തതുകൊണ്ടെന്ന് വെളിപ്പെടുത്തല്‍. പോലീസ് കസ്റ്റഡിയിലുള്ള ദാവൂദിന്‍റെ സഹോദരന്‍ ഇബ്രാഹിം കസ്കറാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതോടെ മുംബൈ ഭീകരാക്രമണക്കേസിന്‍റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ പദ്ധതിയില്ലെന്നാണ് വ്യക്തമാകുന്നത്.

ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങാനിരിക്കുന്നുവെന്നുവെങ്കിലും പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐ അനുവദിക്കാത്തതിനാലാണ് മടങ്ങാത്തതെന്നുമാണ് സഹോദരന്‍ കസ്കര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. പാകിസ്താനെ സംബന്ധിച്ച രഹസ്യങ്ങള്‍ പുറത്താകുമെന്ന് ഭയന്നാണ് അധോലോക കുറ്റവാളിയായ ദാവൂദിനെ പാക് ഐഎസ്ഐ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതില്‍ നിന്ന് വിലക്കുന്നതെന്നാണ് സൂചനകള്‍.

 ഐഎസ്ഐയ്ക്ക് ഭയം

ഐഎസ്ഐയ്ക്ക് ഭയം

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങിയാല്‍ പാകിസ്താനെക്കുറിച്ചുള്ള നിര്‍ണ്ണായക രഹസ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയന്നാണ് പാക് ഐഎസ്ഐ ദാവൂദ് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതിന് വിലങ്ങുതടിയാവുന്നതെന്നാണ് സൂചനകള്‍. പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിക്കുന്ന ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 നാല് വിലാസങ്ങള്‍

നാല് വിലാസങ്ങള്‍

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തിയ സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍ പാകിസ്താനില്‍ ദാവൂദ് ഉപയോഗിച്ചുവരുന്ന നാല് വിലാസങ്ങളും ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. പാകിസ്താനില്‍ ദാവൂദിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 ചോര്‍ത്തുമെന്ന് ഭയം

ചോര്‍ത്തുമെന്ന് ഭയം

ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി ഭയന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ദാവൂദ് തന്നോടോ ഇന്ത്യയിലുള്ള മറ്റ് ബന്ധുക്കളോടോ ഫോണില്‍ സംസാരിക്കാറില്ലെന്നാണ് കസ്കര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ദാവൂദിന്‍റെ മറ്റൊരു സഹോദരനായ അനീസിനോട് ഫോണില്‍ സംസാരിക്കാറുണ്ടെന്നും കസ്കര്‍ സമ്മതിച്ചിട്ടുണ്ട്. വെളിപ്പെടുത്തിയത്. സെപ്തംബര്‍ 18ന് താനെയില്‍ നിന്ന് അറസ്റ്റിലായ കസ്കര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ അറിയുന്നത്.

 ദാവൂദ് ഉടന്‍ കീഴടങ്ങും !

ദാവൂദ് ഉടന്‍ കീഴടങ്ങും !

1993ലെ മുംബൈ സ്ഫോടനക്കേസിന്‍റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ അവകാശവാദമുന്നയിച്ചിരുന്നു. ദാവൂദിന് ശാരീരിക പരിമിതികളുണ്ടെന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്നും താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ദാവൂദിനെ ഇന്ത്യയിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും താക്കറെ ആരോപിക്കുന്നു.

പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

1993ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ദാവൂദിന് അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുംബൈ സ്ഫോടനത്തോടെ ഇന്ത്യ വിട്ട ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കിയെന്ന് നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. പിന്നീട് ദാവൂദിന്‍റെ പാക് പാസ്പോര്‍ട്ട് പാകിസ്താനില്‍ നിന്ന് ദുബായിലേയ്ക്ക് സഞ്ചരിച്ച രേഖകള്‍, ഭാര്യയുടെ പേരിലുള്ള വൈദ്യുതി ബില്‍ എന്നിവയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

 പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

അധോലോക നേതാവും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്തനാലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദാവൂദ് പാകിസ്താനില്‍ കഴിയുന്നതിന്റെ തെളിവുകളും ദുബായിലേക്കും ദുബായില്‍ നിന്ന് പാകിസ്താനിലേയ്ക്കും സഞ്ചരിച്ചതിന്റെ രേഖകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദാവൂദ് പാകിസ്താനില്‍ കഴിയുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

 മുംബൈ സ്ഫോടനക്കേസ്

മുംബൈ സ്ഫോടനക്കേസ്

260 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കുന്നതിനെതിരെ ഇന്ത്യ പലതവണ രംഗത്തെത്തുകയും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന പാക് വാദങ്ങള്‍ തള്ളിയ ഇന്ത്യ സമയാസമയങ്ങളില്‍ ഇതിനുള്ള തെളിവുകളും പാകിസ്താന് കൈമാറിയിരുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

English summary
Under interrogation in police custody, Iqbal Ibrahim Kaskar, has reportedly stated that US-designated terrorist and underworld don Dawood Ibrahim has no plans to return to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X