കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയില്‍ ന്യൂനപക്ഷം എങ്ങനെ ഉയര്‍ന്നുവെന്നതിന്‍റെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്'

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ പ്രതികരണവുമായി ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കണം ഇതാണ് ബില്ലിന്‍റെ യഥാര്‍ത്ഥ അന്തസത്തയെന്ന് ജെപി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

jp-nadda

ഇരു രാജ്യങ്ങളിലെയും രാഷ്ട്ര നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ലഭിക്കണമെന്നാണ്. എന്നാൽ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്. ജവഹർ-ലിയാക്കത്ത് അലി കരാര്‍ പ്രകാരം ന്യൂനപക്ഷങ്ങളെ വിഭജിക്കാനായിരുന്നു ധാരണ. 1950 ൽ ഭരണഘടന രൂപപ്പെടുത്തിയപ്പോൾ ഇന്ത്യ അതിനെ മതേതരമാക്കി, പക്ഷേ പാകിസ്ഥാൻ അതിനെ പൗരോഹിത്യ രാഷ്ട്രമാക്കി മാറ്റി,നദ്ദ പറഞ്ഞു.

'ഇന്ത്യയില്‍ ന്യൂനപക്ഷം എങ്ങനെ ഉയര്‍ന്നുവെന്നതിന്‍റെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്', എന്നാൽ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറയുകയാണ്.തുല്യതയെ കുറിച്ചാണ് പ്രതിപക്ഷം പ്രതിപാദിക്കുന്നത്. എന്നാല്‍ പൗരത്വ ബില്ലുമായി തുല്യതയ്ക്ക് യാതൊരു ബന്ധവുമില്ല.

നിങ്ങൾ എന്നോടൊപ്പം കച്ച്, ഇൻഡോർ അല്ലെങ്കിൽ ബംഗ്ലാദേശ് അതിർത്തിയിലേക്ക് വരൂ. പാകിസ്ഥാനിൽ വിചാരണ ചെയ്യപ്പെടുന്ന ഹിന്ദു അഭയാർഥികളുടെ അവസ്ഥ നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങള്‍ തീര്‍ച്ചയായും ബില്ലിനെ അനുകൂലിക്കും.

Recommended Video

cmsvideo
Why Lankan Tamils, Muslims Left Out in CAB? | Oneindia Malayalam

നിങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം മാറ്റി നിര്‍ത്തി ദേശീയ താത്പര്യം മുന്നോട്ട് വെയ്ക്കൂ. പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ച് വടക്ക് കിഴക്കന്‍ മേഖലകളില്‍ നുണ പ്രചരിപ്പിക്കാനുള്ള സമഗ്രമായ ശ്രമം നടന്നിട്ടുണ്ട്. മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജെപി നദ്ദ പറഞ്ഞു.

English summary
Pakistan's minorities have gone down significantly JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X