കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ വാദം ശരിയോ! ഇന്ത്യന്‍ ഷെല്ലാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്താന്‍

പാക് അധീന കശ്മീരില്‍ ബസിന് നേരെയുണ്ടായ ആക്രമണത്തിലാണ് മരണം

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യ നടത്തിയ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍. ബസില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പേരുള്‍പ്പെടെ ഒമ്പത് സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്റെ അവകാശവാദം.

പാക് അധീന കശ്മീരിലെ ലാവത്ത് നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലുണ്ടായിരുന്ന അഞ്ച് പേരും വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് പാക് അധികൃതര്‍ നല്‍കുന്ന വിവരം. പാകിസ്താന്‍ മിലിട്ടറി മീഡിയ വിംഗ് ഐഎസ്പിആര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ- കശ്മീര്‍ അതിര്‍ത്തിയിലെ നീലം വാലിയില്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്നും ഏഴ് പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വ്യക്തമാക്കുന്നത്.

kashmiri-youth

എന്നാല്‍ പാകിസ്താന്റെ അവകാശവാദങ്ങളോട് ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ ബിംബര്‍ ഗാലി, കൃഷ്ണ ഗാട്ടി, നാശ്വര സെക്ടറുകളില്‍ പാകിസ്താന് ഇന്ത്യന്‍ സൈന്യം വ്യാഴാഴ്ച രാവിലെ തിരിച്ചടി നല്‍കിയതായി സൈനിക വക്താവ് വ്യക്തമാക്കി.

പാകിസ്താന്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് സൈനികരില്‍ ഒരാളുടെ തലയറുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇന്ത്യ മച്ചില്‍ പാകിസ്താനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് സാധാരണക്കാരെ ഇന്ത്യ വധിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്തിട്ടില്ലെന്ന് പാക് വിദേശ കാര്യ വക്താവ് നഫീസ് സ്‌കരിയ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

English summary
Pakistani officials said ndian shelling across the frontier into Pakistan Occupied Kashmir hit a bus, killing at least nine people and wounding 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X