കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ടാം കസബ്' നവേദ് തങ്ങളുടെ രാജ്യക്കാരനല്ലെന്ന് പാകിസ്താന്‍

Google Oneindia Malayalam News

കറാച്ചി: ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തുകയും പിന്നീട് നാട്ടുകാര്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിയ്ക്കുകയും ചെയ്ത അഹമ്മദ് നവേദ് പാക് ഭീകരനല്ലെന്ന് പാകിസ്താന്‍. നവേദ് പാകിസ്താനിയല്ലെ ഇന്ത്യക്കാരാനാണെന്ന തരത്തിലാണ് പാകിസ്താന്റെ പ്രതികരണം.

ബുധനാഴ്ച പിടിയിലായ നാവേദ് പാകിസ്താനിലെ ഇസ്ലാമാബാദ് സ്വദേശിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ പാക് സര്‍ക്കാരിന്റെ രേഖകളിലൊന്നും തന്നെ നവേദ് പാക് പൗരനാണെന്ന് തെളിയിക്കുന്ന യാതൊരു വിവരവും ഇല്ലെന്ന് പാക്‌സിതാന്‍ പറയുന്നു.

Naved

പാകിസ്താന്‍ നാഷണല്‍ ഡാറ്റബേസ് ആന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റി(എന്‍എഡിആര്‍എ)യാണ് ഇക്കാര്യം പറയുന്നത്. പാകിസ്താനി പ്രദേശിക മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാകിസ്താന്‍ തീവ്രവാദിയെന്ന പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ കണ്ട ചിത്രത്തിലുള്ളയാള്‍ തങ്ങളുടെ രാജ്യക്കാരനല്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ മുഹമ്മദ് നവേദ് പാകിസ്താനിലെ ഭവല്‍പൂര്‍ സ്വദേശിയാണെന്ന് വ്യക്തമായതാണ്.

English summary
Pakistan Says Udhampur Terrorist Not Pakistani; 'No Record in Government Database'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X