• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പാക് അധീന കശ്മീരിൽ ചലിക്കുന്ന ഭീകര ക്യാമ്പുകൾ: ഇന്ത്യയ്ക്ക് രഹസ്യാന്വേഷണ സംഘടനകളുടെ മുന്നറിയിപ്പ്

ദില്ലി: ഇന്ത്യയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം തുടർന്ന് പാകിസ്താൻ. ചലിക്കുന്ന ഭീകര ക്യാമ്പുകളാണ് പാകിസ്താൻ പ്രവർത്തിപ്പിക്കുന്നത്. പാക് അധിനിവേശ കശ്മീരിൽ ചലിക്കുന്ന ഭീകര ക്യാമ്പുകളാണെന്ന് രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനായി ജമാഅത്തെ ഇസ്ലാമി ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതും റാവൽക്കോട്ടിലെ ടർണൂട്ടി, പോത്തി ബല എന്നീ പ്രദേശങ്ങളിലാണ്.

രാഹുല്‍ ക്യാമ്പിന് ചാഞ്ചാട്ടം... അഞ്ച് പേര്‍ വിമതരാവും, സോണിയ വന്നതോടെ ദുര്‍ബലരാവുന്നു!!

പാകിസ്താനിലെ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്, ലഷ്കർ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളിലെ അംഗങ്ങളെയാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ ഇത്തരം ഭീകര ക്യാമ്പുകളിൽ പരിശീലിപ്പിക്കുന്നത്. 2019 ആഗസ്റ്റ് മുതൽ ഭീകരരെ പരിശീലിപ്പിക്കുന്നുവെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 ആരാധനാലയങ്ങൾ ആക്രമിക്കാൻ

ആരാധനാലയങ്ങൾ ആക്രമിക്കാൻ

ജമ്മു കശ്മീരിലെ സുപ്രധാന ആരാധനാലയങ്ങൾ ആക്രമിക്കാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഭീകരർക്ക് നിയന്ത്രണ രേഖ കടന്ന് കശ്മീർ താഴ് വരയിൽ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് നൽകിവരുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനയെയും ആരാധനാ കേന്ദ്രങ്ങളെയും ആക്രമിക്കാനുള്ള നിർദേശമാണ് ഭീകരർക്ക് നൽകുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നത്.

 പാക് ഭീകര സംഘടനകൾ

പാക് ഭീകര സംഘടനകൾ

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ഭീകരെ സഹായിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും ഹിസ്ബുൾ കമാൻഡർ ഷംസീർ ഖാനായിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി ഭീകരർ ഇന്ത്യയിലേക്ക് എത്തിച്ച് സമാധാന അന്തരീക്ഷം തകർക്കുകയാണ് ലക്ഷ്യം. ജമാഅത്ത് ഇസ്ലാമി നേതാക്കളായ ഇജാസ് അഫ്സൽ, അദ്നൻ റസാഖ് എന്നിവരെ ഹിസ്ബുൾ ഭീകർക്കൊപ്പം കണ്ടതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

 ഐഎസ്ഐ പിന്തുണ

ഐഎസ്ഐ പിന്തുണ

പാക് ചാര സംഘടനയായ ഐഎസ്ഐ ഭീകര ക്യാമ്പുകളെ പരസ്യമായി പിന്തുണക്കുന്നുവെന്നും 10000ഓളം ഭീകകരെ വസീറിസ്ഥാനിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ഭീകരരെ പരിശീലിപ്പിക്കാൻ പാക് സൈന്യത്തിന്റെ പിന്തുണയോടെ പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇൻറലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഇന്ത്യ 2000 സൈനികരെയും ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ ബാഗ്, കോട് ലി പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.

 ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ

ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ

ജമ്മുകശ്മീരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അവരെ സുരക്ഷാ സേനക്കെതിരെ തിരിക്കുകയാണ് പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. ഇത് കശ്മീരിലെ ക്രമസമാധാന നില തകരാറിലാക്കുമെന്നുമാണ് കണക്കുകൂട്ടുന്നത്. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി ഏറ്റവുമധികം ഭീകരരെ കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ പാക് ഇന്ത്യൻ സൈന്യം നൽകുന്ന മുന്നറിയിപ്പ്. ശ്രീനഗറിൽ ഒരു വാർത്താസമ്മേളനത്തിലാണ് ചിനാർ കോർപ്പ്സ് കമാൻഡൻഡ് ജനറൽ കെജെഎസ് ദില്യണാണ് ഇത് സംബന്ധിച്ച വെളിപ്പെടുക്കൽ നടത്തിയത്. പൂഞ്ചിലും രജൌരിയിലും ചെറിയ തോതിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായിരുന്നു. ആഗസ്റ്റ് 21ന് രണ്ട് പാക് പൌരരന്മാരായ ലഷ്കർ ത്വയ്ബ, എന്നിവ കശ്മീരിൽ കുറിക്കുന്നു. ഭീകരർ വെളിപ്പെടുത്തിയ കാര്യങ്ങളുൾപ്പെട്ട വീഡിയോയും പുറത്തുവന്നിരുന്നു.

English summary
Pakistan sets up movable terror camps in PoK, ISI aims to train 10000 terrorists to create problems in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more