കാശ്മീരിൽ പാക് വെടിവയ്പ്പിൽ 3 ജവാന്മാർക്ക് വീരമൃത്യു;തിരിച്ചടിച്ച് ഇന്ത്യ,8പാക് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് വീരമൃത്യു. വെടിനിര്‍ത്തല്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ ആക്രമണം. നിയന്ത്രണ രേഖയ്ക്ക് സമീപം ബാരമുള്ളയിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടന്നാണ് വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. കരസേനയിലെ രണ്ട് ജവാന്മാരും, ഒരു ബിഎസ്എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്.

അതേസമയം, പാക് ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ പാക് ആര്‍മി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡറും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications