കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താൻ പരിധികൾ ലംഘിക്കുന്നു; അതിര്‍ത്തിയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു,പിന്നിൽ യുദ്ധ ഭീതി!!

ക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്

Google Oneindia Malayalam News

ശ്രീനഗർ: ഇന്ത്യ- പാക് അതിർത്തിയിൽ പാക് പ്രകോപനം ശക്തമായതോടെ ആളുകളെ കൂട്ടമായി ഒഴിപ്പിക്കുന്നു. നിയന്ത്രണ രേഖയിലെ രജൗരി ജില്ലയിൽ നിന്നാണ് ആയിരക്കണക്കിന് പേരെ സുരക്ഷിതമായ സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്. പാക് ബങ്കറുകളിൽ നിന്നുള്ള ഷെല്ലാക്രമണം മൂലം വീടുകൾക്കും കെട്ടിടങ്ങൾക്കും ഗുരുതരമായി തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണിത്. പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്.

പാക് സൈന്യം കഴിഞ്ഞ ദിവസം നൗഷര പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ രണ്ട് ഗ്രാമീണർ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയന്ത്രണ രേഖയിൽ പലയിടങ്ങളിലും പാക് പ്രകോപനം തുടരുന്നുണ്ട്. നിയന്ത്രണ രേഖയിലെ 51 സ്കൂളുകൾ ഇതേത്തുടർന്ന് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുകയും ചെയ്തിട്ടുണ്ട്.

പാക് ഷെല്ലാക്രമണം

പാക് ഷെല്ലാക്രമണം

പാക് സൈന്യം ചെറു ആയുധങ്ങളും 82 എംഎം 120 എംഎം മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് രജൗരി ജില്ലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സൈനിക പോസ്റ്റുകളും പാക് സൈന്യത്തിന് തിരിച്ചടി നൽകുന്നുണ്ട്.

 പാകിസ്താൻ പരിധികൾ ലംഘിക്കുന്നു

പാകിസ്താൻ പരിധികൾ ലംഘിക്കുന്നു

രജൗരി ജില്ലയിൽ പാക് സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ ചിട്ടി ബക്രയിലും ഞായറാഴ്ച പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമിച്ചിരുന്നു. രജൗരി ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇഖ്ബാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ 6.20ഓടെ രജൗരിയിലെ മഞ്ചാക്കോട്ടെ പ്രദേശത്തും പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഏഴ് ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തു.

 ദുരിതാശ്വാസ ക്യാമ്പുകൾ

ദുരിതാശ്വാസ ക്യാമ്പുകൾ

ശനിയാഴ്ച രാത്രിയോടെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചവരുടെ എണ്ണം 978 കഴിഞ്ഞു. ഇതുവരെ 259 കുടുംബങ്ങളെ മൂന്ന് ഗ്രാമങ്ങളില്‍ നിന്നായി ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

സ്കൂളുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു

സ്കൂളുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു

ഇന്ത്യ -പാക് അതിർത്തിയിൽ നിയന്ത്രണ രേഖയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ പാക് ഷെല്ലാക്രമണത്തെ തുടർന്ന് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു. ഇതിന് പുറമേ നൗഷര സെക്ടറിലെ 51 സ്കൂളുകളാണ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടത്. മഞ്ചക്കോട്ടെ, ഡൂംഗി എന്നീ സെക്ടറുകളിലായി 36 സ്കൂളുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിട്ടിട്ടുണ്ട്. 4600 വിദ്യാർത്ഥികളുള്ള 87 സ്കൂളുകളാണ് അടച്ചിട്ടിട്ടുള്ളത്.

 ഭക്ഷണവും സൗകര്യങ്ങളും ഏര്‍പ്പെടുത്തി

ഭക്ഷണവും സൗകര്യങ്ങളും ഏര്‍പ്പെടുത്തി

പാക് ഷെല്ലാക്രമണം ശക്തമായ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങളെ ജില്ലാ ഭരണകൂടം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. റേഷൻ, വെള്ളം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, മലമൂത്ര വിസർജ്ജനത്തിനുള്ള സൗകര്യം എന്നിവ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.

ആംബുലൻസ് സർവ്വീസ്

ആംബുലൻസ് സർവ്വീസ്

പുറമേ ആക്രമണത്തില്‍ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ആറ് ആംബുലൻസുകളും തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പിൻറെ പ്രവർത്തനം ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി 120 ഉദ്യോ
ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേല്‍ക്കുകയോ മരിയ്ക്കുകയോ ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് ഉടൻ തന്നെ ധനസഹായങ്ങളും മറ്റും ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകൾ വേഗത്തിലറിയാൻ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ...

വാര്‍ത്തകൾ വേഗത്തിലറിയാൻ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ...

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

English summary
Pakistani troops heavily shelled areas along the LoC in Rajouri district for the second consecutive day today, causing heavy damage to buildings and forcing evacuation of 1000 border dwellers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X