കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍റെ ഉപദേശം വേണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഗൂഡാലോചന നടത്തുന്നു എന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ ആരോപണത്തിന് പിന്തുണയുമായി ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ നിന്ന് ഇടപെടാതെ മാറിനില്‍ക്കുന്നതാണ് ഇമ്രാന്‍ ഖാന് നല്ലതെന്ന് റാം മാധവ് പറഞ്ഞു. ഇന്ത്യയിലെ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യന്‍ ജനത തീരുമാനിക്കുമെന്നും റാം മാധവ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍, വോട്ടര്‍മാര്‍ക്ക് കേന്ദ്ര മന്ത്രിയുടെ ഭീഷണി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍, വോട്ടര്‍മാര്‍ക്ക് കേന്ദ്ര മന്ത്രിയുടെ ഭീഷണി

ഇന്ത്യന്‍ പ്രാധാനമന്ത്രിയെ തീരുമാനിക്കാനുതകും വിധം അറിവുള്ളവരാണ് ഇന്ത്യക്കാരെന്നും അതിര്‍ത്തിക്കപ്പുറം ഉള്ളവരുടെ ഉപദേശം ഇതില്‍ വേണ്ടെന്നും റാം മാധവ് എഎന്‍ഐയോട് പറഞ്ഞു. അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ എങ്ങനെ അയല്‍രാജ്യത്തോട് പെരുമാറണമെന്നും തങ്ങള്‍ക്കറിയാമെന്നും റാം മാധവ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറമുള്ള നിര്‍ദ്ദേശവും ഉപദേശവും ആവശ്യമില്ലെന്നും റാം മാധവ് പറയുന്നു. പ്രതിപക്ഷമാണ് ബാലക്കോട്ട് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് തന്ത്രമാക്കുകയാണെന്നും നമ്മുടെ സൈന്യത്തിന്റെ നടപടിയെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണുകയാണ് കോണ്‍ഗ്രസ്. ഗവണ്‍മെന്റിനെ ചോദ്യം ചെയ്യാതെ സൈന്യത്തെ ചോദ്യം ചെയ്യുകയാണെന്നും ആരോപിക്കുന്നു.

08-ram-madhav-

ഇമ്രാന്‍ ഖാന്റെ ഇന്ത്യ പാക് സമാധാന ശ്രമങ്ങളെല്ലാം തിരഞ്ഞെടുപ്പ് കേന്ദ്രീകൃതമാണെന്നും മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസ് ഇമ്രാന്‍ ഖാന്റെ സഹായം തേടിയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ എത്തിയാല്‍ സമാധാന ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ ലോകശ്രദ്ധ ആകർഷിച്ച് വയനാട്... പിന്മാറില്ല, ദേശീയ നേതാവിന് ചെക്ക് വിളിക്കാൻ പിപി സുനീർ... തുഷാർ വെള്ളാപ്പള്ളി വൻ കോമഡിയാകുമോ?? എന്തും സംഭവിക്കും വയനാട്ടിൽ? വൺഇന്ത്യ സ്പെഷൽ വിശകലനം!!രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ ലോകശ്രദ്ധ ആകർഷിച്ച് വയനാട്... പിന്മാറില്ല, ദേശീയ നേതാവിന് ചെക്ക് വിളിക്കാൻ പിപി സുനീർ... തുഷാർ വെള്ളാപ്പള്ളി വൻ കോമഡിയാകുമോ?? എന്തും സംഭവിക്കും വയനാട്ടിൽ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

English summary
Pakistan should stay away from Indian election, people of India will decide about their PM says BJP secretary Ram Madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X