പാകിസ്ഥാന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
ദില്ലി : അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിവരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നിര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പില്‍ അര്‍ണിയ സെക്ടറിലെ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയിലാണ് രാജ്‌നാഥ് സിങ് പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക്കുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അര്‍നിയും ജമ്മുവും ഉള്‍പ്പെടെയുളള അതിര്‍ത്തിമേഖലകളിലെ സ്ഥിതിഗതികളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

'' ഇന്ത്യയിലെ സാഹചര്യങ്ങള്‍ മാറിയ കാര്യം പാകിസ്ഥാന്‍് തിരിച്ചറിയുന്നതാണ് നല്ലത്. ജമ്മു കാശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി കേന്ദ്രം വിലയിരുത്തുകയാണ്. ഗ്രാമവാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. '' -രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications