കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഗായകന്‍ ഉസ്താദ് റാഹത്തിന്റെ ഗസലും ഇന്ത്യയില്‍ മുഴങ്ങിയില്ല!

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: പാക് ഗായകന്‍ ഗുലാം അലിക്കു പിന്നാലെ ഉസ്താദ് റാഹത്ത് ഫത്തേഹ് അലിഖാനെയും ഇന്ത്യയില്‍ പാടാന്‍ അനുവദിച്ചില്ല. ഉസ്താദ് റാഹത്തിനെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നാടുകടത്തി. ഹൈദരാബാദില്‍ പുതുവത്സര പരിപാടിക്ക് സംഗീത കച്ചേരി നടത്താന്‍ എത്തിയതായിരുന്നു ഉസ്താദ് റാഹത്ത്. എന്നാല്‍, പല കാരണങ്ങളും പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.

അബുദാബിയിലേക്കാണ് അദ്ദേഹത്തെ അധികൃതര്‍ നാടുകടത്തിയത്. താജ് ഫലക്‌നുമ പാലസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ബോളിവുഡില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ച പാക് ഗായകനാണ് ഉസ്താദ് റാഹത്ത്. അബുദാബിയിലേക്ക് തിരിച്ചു പോകാന്‍ എമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ഉസ്താദിന്റെ ഗാനവും ഇന്ത്യ കേട്ടില്ല

ഉസ്താദിന്റെ ഗാനവും ഇന്ത്യ കേട്ടില്ല

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് നേരിട്ടതു പോലെത്തന്നെ ഉസ്താദ് റാഹത്ത് ഫത്തേഹ് അലിഖാനും ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ ഉസ്താദ് റാഹത്തിനെ അധികൃതര്‍ നാടുകടത്തി.

നാടുകടത്തി

നാടുകടത്തി

ഉസ്താദ് റാഹത്തിനെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിരിച്ചയച്ചത്. അബുദാബിയിലേക്കാണ് എമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയച്ചത്.

പ്രവേശനം നിഷേധിച്ചു

പ്രവേശനം നിഷേധിച്ചു

ഹൈദരാബാദില്‍ കാലു കുത്തിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉസ്താദിനെ പല കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവെക്കുകയായിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങള്‍

സാങ്കേതിക പ്രശ്‌നങ്ങള്‍

യാത്രാ രേഖകളില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് പറഞ്ഞാണ് ഗായകനെ മടക്കി അയക്കാന്‍ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

പാക് പൗരന്മാര്‍ക്ക് പ്രവേശനമില്ല

പാക് പൗരന്മാര്‍ക്ക് പ്രവേശനമില്ല

പാക് പൗരന്മാര്‍ക്ക് ഹൈദരാബാദ് വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈ, ദില്ലി, കൊല്‍ക്കത്ത തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാം

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Pakistan singer Rahat Fateh Ali Khan deported from Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X