മോദിയുടെ നയതന്ത്രത്തിന് പഴയ ഇഫക്ട് ഇല്ല? യുഎഇ തന്നത് എട്ടിന്റെ പണി; ദേവ്ദിവാലയെ പാകിസ്താന് കൊടുത്തു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ യാത്രകളെ പലരും പരിഹസിക്കാറുണ്ട്. എന്നാല്‍ ആ യാത്രകള്‍ കൊണ്ട് മോദി സൃഷ്ടിച്ചെടുത്ത നയതന്ത്ര ബന്ധങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അത്തരം പരിഹാസങ്ങളെ മറികടക്കാറുള്ളത്.
എന്നാല്‍ മോദിയുടെ നയതന്ത്ര ബന്ധങ്ങളൊന്നും അത്രമേല്‍ മികച്ചതല്ലേ എന്ന ചോദ്യത്തിന് ശക്തി പകരുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ കൈമാറാന്‍ ആവശ്യപ്പെട്ട കൊടുംഭീകരനെ യുഎഇ കൈമാറിയത് പാകിസ്താന് ആണ്.
ഫാറൂഖ് ദേവ്ദിവാല എന്ന ഭീകരനെ ആണ് പാതിസ്താന് കൈമാറിയത്. ചില്ലറക്കാരന്‍ ഒന്നും അല്ല ഫാറൂഖ് ദേവ്ദിവാല. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ പ്രധാനി ആയിരുന്നു. ഒരു ഇന്ത്യന്‍ മന്ത്രിയെ വധിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

വിട്ടുതരണം എന്ന് ഇന്ത്യ
ഫാറൂഖ് ദേവ്ദിവാലയെ ഇന്ത്യക്ക് വിട്ടുതരണം എന്ന ആവശ്യം നേരത്തെ തന്നെ യുഎഇ ഭരണകൂടത്തോട് ഉന്നയിച്ചതായിരുന്നു. ഇന്ത്യയില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ദേവ്ദിവാല. ഭീകരവാദ കേസുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.

അറസ്റ്റിലായത്
2018 മെയ് 12 ന് ആയിരുന്നു ദേവ്ദിവാല ദുബായില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ജയിലില്‍ അടച്ചു. പാകിസ്താനും ദേവ്ദിവാലയെ വിട്ടുകിട്ടാന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ദാവൂദിന്റെ സ്വന്തം
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ആളുകളില്‍ ഒരാളാണ് ഫാറൂഖ് ദേവ്ദിവാല. ഡി കമ്പനിയിലെ പ്രമുഖനും. ഛോട്ടാ ഷക്കീലുമായും അടുത്ത ബന്ധം ആയിരുന്നു ദേവ്ദിവാല പുലര്‍ത്തിയിരുന്നത്. ദാവൂദിലേക്കെത്താനുള്ള ഇന്ത്യയുടെ തുറുപ്പ് ചീട്ടാകുമായിരുന്നു ദേവ്ദിവാല.

ഭീകരവാദി?
തീവ്രവാദ ബന്ധവും ഉണ്ട് ദേവ്ദിവാലയ്ക്ക്. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. ഇന്ത്യയില്‍ പിടിയിലായിട്ടുള്ള പല ഭീകരര്‍ക്കും പരിശീലനം നല്കിയതും ഇയാള്‍ തന്നെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മുജാഹാിദ്ദീന് പ്രവര്ത്തകന് കൂടിയാണ് ഇയാള്‍.

ഗുജറാത്തിലെ മന്ത്രിയെ കൊന്നു
ഗുജറാത്തിലെ ആഭ്യന്തര മന്ത്രി ആയിരുന്ന പാണ്ഡ്യയെ വധിച്ചതിന് പിന്നിലും ദേവ്ദിവാല തന്നെ ആയിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും ദേവ്ദിവാലയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പക്ഷേ, എന്നിട്ടും ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടിയില്ല.

പാകിസ്താന് പൗരന്
എന്നാല്‍ ദേവ്ദിവാല ഇന്ത്യക്കാരനല്ല, പാകിസ്താനിയാണ് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലണ് യുഎഇ ഭരണകൂടത്തിന്റെ നടപടി എന്നാണ് വിവരം. പാകിസ്താന് പാസ്പോര്‍ട്ടുമായാണ് ഇയാള്‍ ദുബായില്‍ പിടിയിലായത്. എന്നാല്‍, ദേവ്ദിവാലയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ തെളിയിക്കുന്നതിന് പ്രത്യേക സംഘം ദുബായിലേക്ക് പോയിരുന്നു. ആ ദൗത്യത്തില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications