കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നയതന്ത്രത്തിന് പഴയ ഇഫക്ട് ഇല്ല? യുഎഇ തന്നത് എട്ടിന്റെ പണി; ദേവ്ദിവാലയെ പാകിസ്താന് കൊടുത്തു

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ യാത്രകളെ പലരും പരിഹസിക്കാറുണ്ട്. എന്നാല്‍ ആ യാത്രകള്‍ കൊണ്ട് മോദി സൃഷ്ടിച്ചെടുത്ത നയതന്ത്ര ബന്ധങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അത്തരം പരിഹാസങ്ങളെ മറികടക്കാറുള്ളത്.

എന്നാല്‍ മോദിയുടെ നയതന്ത്ര ബന്ധങ്ങളൊന്നും അത്രമേല്‍ മികച്ചതല്ലേ എന്ന ചോദ്യത്തിന് ശക്തി പകരുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ കൈമാറാന്‍ ആവശ്യപ്പെട്ട കൊടുംഭീകരനെ യുഎഇ കൈമാറിയത് പാകിസ്താന് ആണ്.

ഫാറൂഖ് ദേവ്ദിവാല എന്ന ഭീകരനെ ആണ് പാതിസ്താന് കൈമാറിയത്. ചില്ലറക്കാരന്‍ ഒന്നും അല്ല ഫാറൂഖ് ദേവ്ദിവാല. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ പ്രധാനി ആയിരുന്നു. ഒരു ഇന്ത്യന്‍ മന്ത്രിയെ വധിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

വിട്ടുതരണം എന്ന് ഇന്ത്യ

വിട്ടുതരണം എന്ന് ഇന്ത്യ

ഫാറൂഖ് ദേവ്ദിവാലയെ ഇന്ത്യക്ക് വിട്ടുതരണം എന്ന ആവശ്യം നേരത്തെ തന്നെ യുഎഇ ഭരണകൂടത്തോട് ഉന്നയിച്ചതായിരുന്നു. ഇന്ത്യയില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ദേവ്ദിവാല. ഭീകരവാദ കേസുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.

അറസ്റ്റിലായത്

അറസ്റ്റിലായത്

2018 മെയ് 12 ന് ആയിരുന്നു ദേവ്ദിവാല ദുബായില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ജയിലില്‍ അടച്ചു. പാകിസ്താനും ദേവ്ദിവാലയെ വിട്ടുകിട്ടാന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ദാവൂദിന്റെ സ്വന്തം

ദാവൂദിന്റെ സ്വന്തം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ആളുകളില്‍ ഒരാളാണ് ഫാറൂഖ് ദേവ്ദിവാല. ഡി കമ്പനിയിലെ പ്രമുഖനും. ഛോട്ടാ ഷക്കീലുമായും അടുത്ത ബന്ധം ആയിരുന്നു ദേവ്ദിവാല പുലര്‍ത്തിയിരുന്നത്. ദാവൂദിലേക്കെത്താനുള്ള ഇന്ത്യയുടെ തുറുപ്പ് ചീട്ടാകുമായിരുന്നു ദേവ്ദിവാല.

ഭീകരവാദി?

ഭീകരവാദി?

തീവ്രവാദ ബന്ധവും ഉണ്ട് ദേവ്ദിവാലയ്ക്ക്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. ഇന്ത്യയില്‍ പിടിയിലായിട്ടുള്ള പല ഭീകരര്‍ക്കും പരിശീലനം നല്‍കിയതും ഇയാള്‍ തന്നെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മുജാഹാിദ്ദീന്‍ പ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍.

ഗുജറാത്തിലെ മന്ത്രിയെ കൊന്നു

ഗുജറാത്തിലെ മന്ത്രിയെ കൊന്നു

ഗുജറാത്തിലെ ആഭ്യന്തര മന്ത്രി ആയിരുന്ന പാണ്ഡ്യയെ വധിച്ചതിന് പിന്നിലും ദേവ്ദിവാല തന്നെ ആയിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ദേവ്ദിവാലയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പക്ഷേ, എന്നിട്ടും ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടിയില്ല.

പാകിസ്താന്‍ പൗരന്‍

പാകിസ്താന്‍ പൗരന്‍

എന്നാല്‍ ദേവ്ദിവാല ഇന്ത്യക്കാരനല്ല, പാകിസ്താനിയാണ് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലണ് യുഎഇ ഭരണകൂടത്തിന്റെ നടപടി എന്നാണ് വിവരം. പാകിസ്താന്‍ പാസ്‌പോര്‍ട്ടുമായാണ് ഇയാള്‍ ദുബായില്‍ പിടിയിലായത്. എന്നാല്‍, ദേവ്ദിവാലയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ തെളിയിക്കുന്നതിന് പ്രത്യേക സംഘം ദുബായിലേക്ക് പോയിരുന്നു. ആ ദൗത്യത്തില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

English summary
The United Arab Emirates government has handed over Chhota Shakeel aide Farooq Devdiwala to Pakistan despite Maharashtra’s Anti-Terrorism Squad (ATS) seeking his custody for arranging terror training for two Indians in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X