കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളാണ് പാകിസ്താനെ രണ്ടാക്കിയത്.... അത് ഓര്‍മ വേണം, ബിജെപിക്ക് മുന്നറിയിപ്പുമായി ഹൂഡ

Google Oneindia Malayalam News

ചണ്ഡീഗഡ്: പാകിസ്താനെ രണ്ടാക്കിയത് കോണ്‍ഗ്രസാണെന്ന് ബിജെപി മറന്നുപോകരുതെന്ന് ഭൂപീന്ദര്‍ ഹൂഡ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ബിജെപിക്കെതിരെ രംഗത്തെത്തിയത്. ബിജെപി ദേശീയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് പിന്നോട്ടല്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഞങ്ങളാണെന്നും ഹൂഡ പറഞ്ഞു.

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. ജെജെപിയും ഐഎന്‍എല്‍ഡിയും അപ്രസക്തമായി കഴിഞ്ഞു. അവര്‍ക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ ചിത്രത്തിലേ ഉണ്ടാവില്ലെന്നും ഹൂഡ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് വിട്ട മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഹൂഡ നല്‍കിയത്.

ബിജെപിക്ക് 75 സീറ്റ് ലഭിക്കുമെന്ന വാദം തെറ്റാണ്. കാറ്റ് മാറി വീശുന്നത് അവര്‍ അറിഞ്ഞിട്ടില്ലെന്നും ഹൂഡ പരിഹസിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിക്കും. അടുത്ത സര്‍ക്കാര്‍ ഞങ്ങള്‍ തന്നെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പിന്തുണയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഹരിയാന തിരഞ്ഞെടുപ്പില്‍ വിഷയമല്ല. രാജ്യം മുഴുവന്‍ എന്റെ നിലപാട് അറിഞ്ഞതാണ്. ഇത് തിരഞ്ഞെടുപ്പ് സമയാണ്. അത് പറയുന്നതില്‍ അര്‍ത്ഥമില്ല.

കശ്മീര്‍ വിഷയം നിയമമായതിനാല്‍ അത് ഹരിയാനയില്‍ പറയേണ്ട കാര്യമില്ല. അതുകൊണ്ട് ആരും അതിനെ എതിര്‍ക്കുന്നില്ല. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുക എന്നത് മാത്രമാണ് ഇനി മുന്നിലുള്ളത്. അതേസമയം ബിജെപി 154 വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒന്ന് പോലും പാലിച്ചിട്ടില്ല. കര്‍ഷകരും വ്യാപാരികളും തൊഴിലാളികളും അസന്തുഷ്ടരാണ്. ബിജെപിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും ഹൂഡ പറഞ്ഞു.

 സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!! സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!!

English summary
pakistan split into two under congress rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X