കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ നിന്നും പാകിസ്താൻ ചാരനെ പിടികൂടി; നുഴഞ്ഞുകയറ്റം പാക് സൈന്യത്തിന്റെ സഹായത്തോടെ

Google Oneindia Malayalam News

ജയ്പ്പൂർ: രാജസ്ഥാനിലെ ബാർമറിൽ നിന്നും സുരക്ഷാ സേനാ പാകിസ്താൻ ചാരനെ പിടികൂടി. പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ അതിർത്തി കടന്നാണ് ഇയാൾ ബാർമറിന് സമീപം അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെയും അതിർത്തി രക്ഷാ സേനയുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയായിരുന്നു തന്റെ ദൗത്യമെന്ന് ഇയാൾ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണം പ്രധാനമന്ത്രി; പുതിയ തിയറിയുമായി കുമാരസ്വാമിവിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണം പ്രധാനമന്ത്രി; പുതിയ തിയറിയുമായി കുമാരസ്വാമി

കിഷോർ എന്നാണ് ഇയാളുടെ പേരെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പ്പൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബാരിക്കേടുകൾക്കടിയിലൂടെ നിരങ്ങി നീങ്ങിയാണ് ഇയാൾ അതിർത്തി കടന്നത്. സംശയം തോന്നിയ ഗ്രാമീണരാണ് ഇയാളെ പിടികൂടി സൈന്യത്തിന് കൈമാറിയത്. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തന്റെ മാതൃ സഹോദരനാണ് ഇന്ത്യയിലേക്ക് അയച്ചതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരിക്കുന്നത്.

army

പാകിസ്താൻ നഗരമായ ഖൊഗ്രാപാർ വരെ കിഷോറിനെ ട്രെയിനിലാണ് എത്തിച്ചത്. ഖൊഗ്രാപാറിൽ നിന്നും പാക് സൈന്യത്തിന്റെ സഹായത്തോടെ അതിർത്തി കടക്കുകയായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനിടയിൽ ഇയാൾ അടിക്കടി മൊഴിമാറ്റിയിരുന്നു. തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ജയ്പ്പൂരിലേക്ക് കൊണ്ടുപോയത്.

സൈന്യത്തിൻറെ ശ്രദ്ധയിൽപ്പെടാതിരിക്കാനായി പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇയാൾ വനത്തിനുള്ളിൽ കടന്നത്. അടുത്തിടെ കശ്മീരിൽ നുഴഞ്ഞ് കയറ്റ ശ്രമത്തിനിടെ പിടിയിലായ രണ്ട് പാകിസ്ഥാൻ സ്വദേശികൾ അമ്പതിൽ അധികം ലഷ്കർ ഈ തൊയിബ തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. പാകിസ്താൻ സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സഹായത്തോടെയാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

English summary
Pakistan spy was arrested from Barmer in Rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X