പാകിസ്താന്‍ മൃതദേഹം എണ്ണികൊണ്ടിരിക്കുകയാണ്, എന്നിട്ടും പ്രതിപക്ഷം തെളിവ് ചോദിക്കുന്നുവെന്ന് മോദി!
കോറാപത്ത്: ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തെ കടന്നാക്രമണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ഇപ്പോഴും എണ്ണി കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ പ്രതിപക്ഷം അതിന് തെളിവ് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

ആക്രമണം നടന്നിട്ട് ഒരു മാസമായി. പാകിസ്താന്‍ ഇപ്പോഴും ഭീകരരുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുകയും അത് എണ്ണി കൊണ്ടിരിക്കുകയുമാണ്. ഇവിടെയുള്ളവര്‍ വീണ്ടും വീണ്ടും തെളിവ് ചോദിക്കുന്നതും തുടരുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ട്. അവര്‍ ശത്രുവിന്റെ കേന്ദ്രത്തില്‍ പോയി ആക്രമണം നടത്തുന്നു. എന്നാല്‍ ഇവര്‍ തെളിവ് ചോദിക്കുന്നത് തുടരുകയാണെന്നും മോദി ആരോപിച്ചു.
ഐഎസ്ആര്‍ഒയുടെ മിഷന്‍ ശക്തി ചടങ്ങിലെ വിവാദത്തെ കുറിച്ചും മോദി പ്രചാരണത്തില്‍ പരാമര്‍ശിച്ചു. രണ്ട് ദിവസം മുമ്പ് വളരെ ഗംഭീരമായൊരു വാര്‍ത്ത നമ്മള്‍ കേട്ടിരുന്നു. ഇന്ത്യ ബഹിരാകാശ മേഖലയില്‍ കരുത്തുറ്റ രാജ്യമായിരിക്കുന്നു. ലോകം മുഴുവന്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു. ബഹിരാകാശത്ത് പോലും നമുക്ക് കാവല്‍ നില്‍ക്കാന്‍ സാധിക്കുന്നു. നമ്മുടെ ശാസത്രജ്ഞന്‍മാരുടെ നേട്ടത്തില്‍ അഭിമാനിക്കുകയാണ്. വെറും കുറച്ച് പേര്‍ എല്ലാത്തിനെയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും അപമാനിക്കുകയുമാണെന്നും മോദി പറഞ്ഞു.
നമ്മുടെ ശാസ്ത്രജ്ഞരെയും സൈനികരെയും അപമാനിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി. ഇത്തരക്കാരെ ശിക്ഷിക്കേണ്ടതുണ്ടോ എന്ന് ജനങ്ങള്‍ പറണം. കേന്ദ്രത്തില്‍ ശക്തമായ ഭരണം വേണമെന്നോ, ദുര്‍ബലമായ ഭരണം വേണമെന്നോ നിങ്ങള്‍ പറയൂ എന്ന് മോദി പറഞ്ഞു. നിങ്ങളെല്ലാവരും കൈയ്യുയര്‍ത്തി ഭാരത് മാതാ കീ ജയ് വിളിക്കണമെന്നും മോദി ചടങ്ങില്‍ പറഞ്ഞു.












Click it and Unblock the Notifications