കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും പാകിസ്താന്‍ നിര്‍ത്തുന്നു; മെയില്‍ അവസാനിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും പാകിസ്താന്‍ അവസാനിപ്പിക്കുന്നു. ഇന്ത്യയുമായുള്ള പോസ്റ്റല്‍ സര്‍വീസ് സേവനങ്ങള്‍ പാകിസ്താന്‍ നിര്‍ത്തിവച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ നടപടിയെടുത്തതാണ് പാകിസ്താന്റെ കടുത്ത തീരുമാനത്തിന് കാരണം. ആഗസ്റ്റ് 23നാണ് പോസ്റ്റല്‍ സേവനം നിര്‍ത്തിയതായി പാകിസ്താന്‍ കസ്റ്റംസ് വകുപ്പ് അറിയിച്ചതെന്ന് പോസ്റ്റല്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അജയ് കുമാര്‍ റോയ് പറഞ്ഞു.

Pakistan

പാകിസ്താനില്‍ നിന്നുള്ള കത്തുകളും പ്രസിദ്ധീകരണങ്ങളും ഇന്ത്യയിലേക്ക് പോസ്റ്റല്‍ സര്‍വീസ് വഴി വരാറുണ്ടായിരുന്നു. സൗദി അറേബ്യന്‍ വിമാനക്കമ്പനികള്‍ വഴിയാണ് ഇതെത്തിയിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിക്കുകയും കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും ചെയ്തതോടെയാണ് പാകിസ്താന്‍ പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

കേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനംകേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം

ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഛാണ്ഡീഗഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് മനോഹര്‍ സിങ് പറയുന്നു. ഇന്ത്യയിലെ സാഹിത്യ ലോകത്തിന് തിരിച്ചടിയാണ് പാകിസ്താന്റെ നീക്കം. ലാഹോറില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകള്‍ക്ക് പഞ്ചാബില്‍ ഒട്ടേറെ വായനക്കാരുണ്ട്. മാഗസിന്‍ വരവ് നിലച്ചിരിക്കുകയാണ്- സമാധാനശ്രമത്തിന്റെ ഭാഗമായി ഒട്ടേറെ തവണ പാകിസ്താനില്‍ പോയ മനോഹര്‍ സിഹ് പറയുന്നു.

നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമ പാതയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംജോത എക്‌സ്പ്രസ് ട്രെയിനും നിര്‍ത്തിവച്ചിരിക്കുകയാണ്.

English summary
Pakistan stops sending postal mails to India- reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X