കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഭജനം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍, യുഎന്‍ പ്രമേയങ്ങളുടെ ലംഘനം!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ പാകിസ്താന്‍. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ വിദേശകാര്യ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് പാകിസ്താന്‍ പ്രതിഷേധമറിയിച്ചത്. തിങ്കളാഴ്ചയാണ് ഇന്ത്യാ ഗവണ്‍മെന്റ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതിന് പിന്നാലെ ജമ്മുകശ്മീരിലെ ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.

കരസേനാ കമാന്‍ഡര്‍ രണ്‍ബീര്‍ സിംഗ് കശ്മീരിര്‍: സ്ഥിതിഗതികള്‍ വിലയിരുത്തി, സമാധാനവും സുരക്ഷയും ഉറപ്പ്!കരസേനാ കമാന്‍ഡര്‍ രണ്‍ബീര്‍ സിംഗ് കശ്മീരിര്‍: സ്ഥിതിഗതികള്‍ വിലയിരുത്തി, സമാധാനവും സുരക്ഷയും ഉറപ്പ്!

പാക് വിദേശ്യകാര്യ സെക്രട്ടറി സൊഹൈല്‍ മുഹദ്ദമ്മ് അജയ് ബിസാരിരയെ വിളിച്ച് വരുത്തിയെന്ന് വിദേശകാര്യ ഓഫീസാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇന്ത്യ കശ്മീരില്‍ നടത്തിയത് അനധികൃത നടപടികളാണെന്നും അത് തള്ളിക്കളയുന്നതായും പാകിസ്താന്‍ വ്യക്തമാക്കി. നീക്കം അന്താരാഷ്ട്ര നിയമങ്ങളുടേയും യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പല പ്രമേയങ്ങളുടേയും ലംഘനമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യന്‍ നടപടിയില്‍ അപലപിച്ചു

ഇന്ത്യന്‍ നടപടിയില്‍ അപലപിച്ചു

കശ്മീരില്‍ ഇന്ത്യ മുന്‍കൂട്ടി ആലോചിച്ച് നടപ്പിലാക്കിയ നടപടികളില്‍ അപലപിച്ച പാകിസ്താന്‍ വിദേശകാര്യ ഓഫീസ് കശ്മീരിലെ അധിക സൈനിക വിന്യാസത്തെയും നിരോധനാജ്ഞ പുറപ്പെടുവിച്ച നടപടിയെയും വിമര്‍ശിച്ചു. ഇതിന് പുറമേ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയും വാര്‍ത്താ വിനിയമയ സംവിധാനങ്ങള്‍ വിഛേദിച്ചതിനെയും വിമര്‍ശിച്ചിരുന്നു. ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ ലംഘിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

 നടപടികളെ എതിര്‍ക്കുമെന്ന്

നടപടികളെ എതിര്‍ക്കുമെന്ന്


ജമ്മു കശ്മീരിന്റെ നിലവിലെ സ്ഥിതിയിലും ജനസംഖ്യാ ശാസ്ത്രത്തിലും കൊണ്ടുവരുന്ന ഏത് മാറ്റത്തെയും പാകിസ്താന്‍ എതിര്‍ക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയില്‍ മാറ്റംവരുത്തിയ നടപടിയില്‍ ഊന്നിയാണ് പാകിസ്താന്‍ രംഗത്തെത്തിയിട്ടുള്ളത്. കശ്മീരി ജനതക്ക് പാകിസ്താന്‍ നല്‍കിവരുന്ന രാഷ്ട്രീയ- നയതന്ത്ര പിന്തുണ തുടരും. കശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തിനുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി. ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ടാണ് ഇന്ത്യ ജമ്മു കശ്മീരിനെ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

 തിരക്കിട്ട നീക്കം

തിരക്കിട്ട നീക്കം

ജമ്മു കശ്മീരില്‍ നിന്ന് വിനോദ സഞ്ചാരികളെയും അമര്‍നാഥ് തീര്‍ത്ഥാടകരെയും തിരിച്ചയച്ച് കനത്ത സൈനിക വിന്യാസം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയത്. സംസ്ഥാന പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും വാര്‍ത്താ വിനിമയ ബന്ധം വിഛേദിക്കുകയും ചെയ്ത ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ്തുുത വിഷയത്തില്‍ ബില്‍ കൊണ്ടുവരുന്നത്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. സൈനിക വിന്യാസത്തോടെ കശ്മീര്‍ ജനത ആശങ്കയിലാഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി ഒമര്‍ അബ്ദുള്ള എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Pakistan Summons Indian High Commissioner Ajay Bisaria Over Scrapping of Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X