അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്, ഇരട്ടി ശക്തിയില്‍ തിരിച്ചടിയ്ക്കാന്‍ നിര്‍ദ്ദേശം
ദില്ലി: അതിര്‍ത്തി വീണ്ടും പുകയുന്നു. ജമ്മു കശ്മീരിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവയ്പ്പ്. 13 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയും വെടിവയ്പ്പ് ഉണ്ടായി. ഇന്ന് (ജനവരി 1) പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു.
അതിര്‍ത്തിയിലെ പാക് പ്രകോപനം രണ്ട് ദിവസമായി തുടരുകയാണ്. ബുധനാഴ്ച രാത്രിയും വ്യാഴാവ്ച പുലര്‍ച്ചെയും ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് തങ്ങളെ ഭീതിയിലാഴ്ത്തിയിരിയ്ക്കുകയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.

പാക് സൈന്യം ആക്രമണം തുടര്‍ന്നാല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിയ്ക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മുന്നറിയിപ്പ് നല്കി. പാകിസ്താന് ആക്രമിച്ചാല്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കൂടുതല്‍ കരുത്തോടെ തിരിച്ചടിയ്ക്കുക. ഇതാണ് സൈന്യത്തിനുള്ള നിര്‍ദ്ദേശം.
ഇപ്പോള്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന് അവസാനിപ്പിയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെപ്പറ്റി ബിഎസ്എഫ് മേധാവി ആഭ്യന്തരമന്ത്രിയെ അറിയിച്ചു. എന്നാല്‍ ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതെന്ന് പാകിസ്താന് ആരോപിയ്ക്കുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications