കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്, ഇരട്ടി ശക്തിയില്‍ തിരിച്ചടിയ്ക്കാന്‍ നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി വീണ്ടും പുകയുന്നു. ജമ്മു കശ്മീരിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവയ്പ്പ്. 13 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയും വെടിവയ്പ്പ് ഉണ്ടായി. ഇന്ന് (ജനവരി 1) പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു.

അതിര്‍ത്തിയിലെ പാക് പ്രകോപനം രണ്ട് ദിവസമായി തുടരുകയാണ്. ബുധനാഴ്ച രാത്രിയും വ്യാഴാവ്ച പുലര്‍ച്ചെയും ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് തങ്ങളെ ഭീതിയിലാഴ്ത്തിയിരിയ്ക്കുകയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.

BSF

പാക് സൈന്യം ആക്രമണം തുടര്‍ന്നാല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിയ്ക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മുന്നറിയിപ്പ് നല്‍കി. പാകിസ്താന്‍ ആക്രമിച്ചാല്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കൂടുതല്‍ കരുത്തോടെ തിരിച്ചടിയ്ക്കുക. ഇതാണ് സൈന്യത്തിനുള്ള നിര്‍ദ്ദേശം.

ഇപ്പോള്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന് അവസാനിപ്പിയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെപ്പറ്റി ബിഎസ്എഫ് മേധാവി ആഭ്യന്തരമന്ത്രിയെ അറിയിച്ചു. എന്നാല്‍ ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതെന്ന് പാകിസ്താന്‍ ആരോപിയ്ക്കുന്നു.

English summary
Pakistani troops fired at 13 BSF posts along the International Border in Jammu & Kashmir through Wednesday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X