കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിനൊരുങ്ങി പാകിസ്താൻ? രാത്രിയിൽ 'ഗസ്‌നവി'യുടെ പരീക്ഷണം... മന്ത്രിയുടെ പ്രവചനവും പിന്നെ...

Google Oneindia Malayalam News

Recommended Video

cmsvideo
യുദ്ധത്തിനൊരുങ്ങി പാകിസ്താൻ? രാത്രിയിൽ 'ഗസ്‌നവി'യുടെ പരീക്ഷണം | Oneindia Malayalam

ദില്ലി: കഴിഞ്ഞ ദിവസം ആയിരുന്നു പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ കുറിച്ച് പ്രവചിച്ചത്. ഒക്ടോബറിലോ നവംബറിലോ യുദ്ധം ഉണ്ടാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റാവല്‍ പിണ്ടിയിലെ ഒരു പൊതുപരിപാടിയില്‍ ആയിരുന്നു ഈ പരാമര്‍ശം എങ്കിലും അത് എളുപ്പത്തില്‍ തള്ളിക്കളയാവുന്ന ഒന്നല്ല.

പാക് കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് സൂചന: ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം,കച്ച് വഴിയെന്ന്!പാക് കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് സൂചന: ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം,കച്ച് വഴിയെന്ന്!

അതിനിടെയാണ്, അതേ ദിവസം രാത്രിയില്‍ പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന 'ഗസ്‌നവി' ബാലിസ്റ്റിക് മിസൈല്‍ അവര്‍ വിജയകരമായി പരീക്ഷിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഈ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ തന്നെ ഇന്ത്യയെ അസ്വസ്ഥമാക്കുന്ന ചില രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പുറത്ത് വന്നുകഴിഞ്ഞു. കച്ച് മേഖലയിലൂടെ പാകിസ്താന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നാണ് ആ റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം നല്‍കുന്നത് നല്ല സൂചനകളല്ല. എന്തെല്ലാം ആണ് അണിയറയില്‍ ഒരുങ്ങുന്നത്?

കശ്മീര്‍ വിഷയം

കശ്മീര്‍ വിഷയം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രകോപനങ്ങള്‍ക്ക് കാരണം. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം ആണെന്നത് അംഗീകരിക്കാന്‍ പാകിസ്താന്‍ ഒരിക്കലും ഒരുക്കമല്ല. അതേസമയം അക്കാര്യത്തില്‍ പാകിസ്താന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇല്ല. ഇതാണ് പാകിസ്താനെ കൂടുതല്‍ രോഷാകുലരാക്കുന്നത്.

പാക് അധീന കശ്മീര്‍

പാക് അധീന കശ്മീര്‍

ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍ ആണെന്നാണ് പാകിസ്താന്‍ സംശയിക്കുന്നത്. ശ്രീനഗറിനെ മറന്നേക്കൂ, പാക് അധീന കശ്മീരിനെ എങ്കിലും സംരക്ഷിക്കൂ എന്നാണ് പാകിസ്താനിലെ പ്രതിപക്ഷം തന്നെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാക് അധീന കശ്മീരിനെ ചൊല്ലി തന്നെയാണ് പാകിസ്താന്റെ ആശങ്കള്‍ ഏറെയെന്ന് ധരിക്കേണ്ടി വരും.

നിര്‍ണായക ഗസ്‌നവി മിസൈല്‍

നിര്‍ണായക ഗസ്‌നവി മിസൈല്‍

കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് പാതിസ്താന്‍ അവരുടെ ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതാണ് ഈ മിസൈല്‍. 290 കിലോമീറ്റര്‍ വരെ ദൂരം മറികടക്കാനുള്ള ശേഷിയുണ്ട് ഈ മിസൈസിന്. മാത്രമല്ല, ആണവ പോര്‍മുന അടക്കം പലതരം പോര്‍മുനകളും വഹിക്കാന്‍ ഗസ്‌നവിയ്ക്ക് സാധിക്കും.

ഇരുട്ടിലും ലക്ഷ്യം തെറ്റില്ല

ഫത്ഹ് 3 ഗസ്‌നവി എന്നാണ് പുതിയതായി പരീക്ഷിച്ച മിസൈലിന് പാകിസ്താന്‍ നല്‍കിയ പേര്. പ്രതികാരം എന്നും അതിമാരകം എന്നും ഒക്കെയാണ് ഫത്ഹ് എന്ന വാക്കിന്റെ അര്‍ത്ഥം. രാത്രിയിലും ഈ മിസൈലിന് ലക്ഷ്യം ഭേദിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ സാഹചര്യത്തില്‍ ആ മിസൈലിന് നല്‍കിയ പേര് പോലും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്.

മന്ത്രിയുടെ പരാമര്‍ശം

മന്ത്രിയുടെ പരാമര്‍ശം

ഒക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം ഉണ്ടാകും എന്നാണ് പാക് മന്ത്രിയായ ഷെയ്ഖ് റാഷിദ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന യുദ്ധം ആകും ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ ഇത്തരം ഒരു പരാമര്‍ശം ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണ്. ഇക്കാര്യം പറഞ്ഞ ദിവസം തന്നെ ആയിരുന്നു പാകിസ്താന്റെ ഗസ്‌നവി പരീക്ഷണം എന്നതും യാദൃശ്ചികമാകണം എന്നില്ല.

നായിഡുവിന്റെ മറുപടി

നായിഡുവിന്റെ മറുപടി

പാകിസ്താന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനിടെ ഇന്ത്യയും അതിന് തക്ക മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നവരെല്ലെന്നും എന്നാല്‍ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ഒരിക്കലും മറക്കാത്ത തിരിച്ചടി നല്‍കും എന്നുമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം പറഞ്ഞത്.

തീവ്രവാദികളല്ല, കമാന്‍ഡോകള്‍

തീവ്രവാദികളല്ല, കമാന്‍ഡോകള്‍

ഇതിനിടെയാണ് കച്ച് മേഖല വഴി പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പാകിസ്താന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന എസ്എസ്ജി കമാന്‍ഡോകളെ കുറിച്ചാണ് മുന്നറിയിപ്പ്. ഇത് ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണെന്ന് പറയാതിരിക്കാന്‍ ആവില്ല.

ഇമ്രാന്‍ ഖാന്റെ ഭീഷണി

ഇമ്രാന്‍ ഖാന്റെ ഭീഷണി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആണവ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. നരേന്ദ്ര മോദി ചെയ്തത് ചരിത്രപരമായ വിഡ്ഢിത്തം ആണെന്നായിരുന്നു ഇമ്രാന്റെ പരാമര്‍ശം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഏതറ്റം വരേയും പോകുമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ഭീഷണി. രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണെന്നും ആണവ യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

English summary
Pakistan test fires Ghaznavi Missile: What are the Implications?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X